ബാംഗ്ലൂർ: പാണ്ഡിത്യവും വിനയവും സമാധാനവും കൊണ്ട് ഒരു പണ്ഡിത സംഘടനയെ നയിക്കുകയും അനേകം പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത പ്രതിഭാശാലിയായ പണ്ഡിതനാണ് വിട പറഞ്ഞ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിത വര്യനുമായ പ്രഫസർ ആലിക്കുട്ടി മുസ്‌ലിയാരെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡൻ്റ് ഡോ: എൻ എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി.സിറാജും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മലബാർ മുസ്‌ലിം അസോസിയേഷനുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണെന്നും അവർ പറഞ്ഞു

Related Posts