സാഹിത്യ അക്കാദമിയുടെ (നാഷണൽ അക്കാദമി ഓഫ് ലെറ്റേഴ്‌സ്) നേതൃത്വത്തിൽ ബെംഗളൂരുവിൽ ബഹു ഭാഷാ കവിസംഗമം സംഘടിപ്പിച്ചു. ബെംഗളൂരുവിലെ സാഹിത്യ അക്കാദമിയുടെ ചുമതലയുള്ള നവീൻകുമാർ കവികളെ പരിചയപ്പെടുത്തി. എം.ആർ. കമല (കന്നഡ), ബിന്ദു സജിവ് (മലയാളം), തീൻ മൊഴിയൻ (തമിഴ്), അവിനേനി ഭാസ്‌കർ (തെലുങ്ക്) എന്നിവർ അതത് ഭാഷകളിലെ കവിതകൾ ആലപിച്ചു. തുടർന്ന് കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇവർ ആസ്വാദർക്ക് പരിചയപ്പെടുത്തി. ബെംഗളൂരുവിൽനിന്നുള്ള നിരവധി സാഹിത്യകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

Related Posts