സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം ജിദ്ദയിലേക്ക് തിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനം എഐ 133 ആണ് സാങ്കേതിക തകരാര്‍ സംശയിച്ചതിനെത്തുടര്‍ന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് തിരിച്ചുവിട്ടത്.

ഇന്ത്യന്‍ സമയം രാത്രി 7.58 ന് വിമാനം ജിദ്ദ വിമാനത്താവളത്തില്‍ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറങ്ങി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെണെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം നിലവില്‍ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Related Posts