നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസിൻ്റെ നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) നാളെ രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തു.

സമരത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പ്രതിഷേധങ്ങൾ സമാധാനപരവും അച്ചടക്കത്തോടെയും നടത്തണമെന്നും പ്രവർത്തകർക്ക് പ്രത്യേക മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. അതേസമയം, സമരം ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സംഭാഷണത്തിലൂടെയാണ് പ്രശ്നപരിഹാരം സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ, അല്ലെങ്കിൽ പ്രതിഷേധക്കാർ നിർദേശിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറാണെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി. എന്നാൽ, ജന്തർ മന്തറിൽ തന്നെ ചർച്ച നടത്തണമെന്നാണ് സി.ജെ.പിയുടെ നിലപാട്. ഈ വിഷയത്തിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഇതുവരെ ധാരണയിലെത്തിയിട്ടില്ല. പ്രതിഷേധം കൂടുതൽ ശക്തമാകുമെന്ന സൂചനകൾക്കിടെയാണ് കേന്ദ്രസർക്കാർ ചർച്ചാ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Posts