പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എസ്‌സിഒ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് ചൈന. മോദിയെ ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി ചൈനയിലെ ടി യാൻജിനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്കാണ് സ്വാഗതം ചെയ്‌ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

മോദി ഉച്ചക്കോടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന അറിയിച്ചു. 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച യുഎസിന്‍റെ നടപടിക്കു പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനയിൽ നടക്കുന്ന എസ്‌സിഒ ടിയാൻജിൻ ഉച്ചകോടിയിലേക്ക് സുസ്വാഗതം. ഇത് സൗഹൃദത്തിൻ്റെ ഒരു ഒത്തുചേരലായിരിക്കും. എല്ലാ കക്ഷികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ടിയാൻജിൻ ഉച്ചകോടി സൗഹൃദത്തിൻ്റെയും ഐക്യദാർഢ്യത്തിന്‍റെയും വേദിയായി മാറും.

എസ്‌സിഒ ഉയർന്ന നിലവാരമുള്ള വികസനത്തിന്‍റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു വെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.

Related Posts