അമേരിക്ക ചുമത്തിയ അധിക ചുങ്കം ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിൻ്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിത്. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി ‘താരിഫ് യുദ്ധ’ത്തിൻ്റെ ഭാഗമാണെന്നും ധനമന്ത്രി പറഞ്ഞു.

അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ കേരളത്തെ ബാധിക്കുമെന്നാണ് ധനമന്ത്രിയുടെ വാക്കുകൾ. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി എന്നിവയെ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതാണെന്നും രാജ്യം ഒറ്റക്കെട്ടായി അമേരിക്കൻ നിലപാടിനെ എതിർക്കണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

Related Posts