ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് പുതിയ മണ്ണിട്ടെന്ന് അഭിഭാഷകന്‍. ഇത്തരം പ്രവൃത്തികള്‍ തെളിവുകള്‍ കണ്ടെത്താതിരിക്കാനാണ് ചെയ്യുന്നതെന്ന് 2003 ല്‍ കാണാതായ അനന്യ ഭട്ടിന്‍റെ മാതാവ് സുജാത ഭട്ടിന്‍റെ അഭിഭാഷകനായ എന്‍ മഞ്ജുനാഥ് ആരോപിച്ചു. ബാഹുബലി കുന്നിലാണ് പുതിയ മണ്ണിട്ടിരിക്കുന്നത്. അഭിഭാഷകന്‍ അതിന്‍റെ ചിത്രങ്ങളും പങ്കുവച്ചു. ഇത്തരത്തില്‍ മണ്ണും മാലിന്യങ്ങളും സംരക്ഷിത പ്രദേശത്ത് നിക്ഷേപിക്കുന്നത് ഗൂഡാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts