ജെയ്നമ്മ തിരോധന കേസിൽ പൊലീസ് അറസ്റ്റിലായ സെബാസ്റ്റ്യൻ ഇത്രയും ദിവസം അന്വേഷണ ഉദ്യോ​ഗസ്ഥരെ വട്ടം ചുറ്റിക്കുകയായിരുന്നു. ചോദ്യം ചെയ്യുമ്പോഴെല്ലം മൗനം പാലിച്ച സെബാസ്റ്റ്യൻ എന്നാലിപ്പോൾ ഉദ്യോ​ഗസ്ഥരുമായി സഹകരിക്കുന്നുണ്ട്.
ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ സം​​ഘം സെ​​ബാ​​സ്റ്റ്യ​​ന്‍റെ ഭാ​​ര്യ​​യു​​ടെ വെ​​ട്ടി​മു​​ക​​ളി​​ലെ വീ​​ട്ടു​​മു​​റ്റ​​ത്ത് പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന കാ​​റി​​ൽ​നി​​ന്ന് ക​​ത്തി, ചു​​റ്റി​​ക, ഡീ​​സ​​ലി​​ന്‍റെ ഗ​​ന്ധ​​മു​​ള്ള ക​​ന്നാ​​സ്, പ​​ഴ്സ് എ​​ന്നി​​വ ക​​ണ്ടെ​​ടു​​ത്തി​രു​​ന്നു.

സെബാസ്റ്റ്യൻ 20 ലി​​റ്റ​​റി​ന്‍റെ ക​​ന്നാ​​സി​​ൽ ഡീ​​സ​​ൽ വാ​ങ്ങി​​യ​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ചിന്‍റെ മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന വ്യാ​​ഴാ​​ഴ്ച രാ​​ത്രി 11 ഓ​​ടെ​​യാ​​യിരുന്നു. കേ​​സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കാ​​വു​​ന്ന തെ​​ളി​​വു​​ക​​ൾ ഈ ​​പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ ല​​ഭി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. ചോ​​ദ്യം ചെ​​യ്യ​​ലി​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ അ​​ന്വേ​​ഷ​​ണം വ​​ഴി​​തെ​​റ്റി​​ക്കു​​ന്ന രീ​​തി​​യി​​ൽ പ​​ര​​സ്പ​​ര വി​​രു​​ദ്ധ​​മാ​​യ മൊ​​ഴി ന​​ൽ​​കി​​യും തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ വ​​ല​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

Related Posts