ശ്രീ മാതാ വൈഷ്ണോ ദേവി കത്ര-അമൃത്സർ സർവീസ്, കെഎസ്ആർ ബെംഗളൂരു-ബെലഗാവി സർവീസ്, നാഗ്പൂർ (അജ്നി)-പുണെ സർവീസ് എന്നിവയുൾപ്പെടെ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ബെംഗളൂരുവിൽ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഇലക്ട്രോണിക്സ് സിറ്റിയിലെ ഐഐഐടി-ബി ഓഡിറ്റോറിയത്തിൽ നമ്മ മെട്രോ മൂന്നാം ഘട്ടത്തിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്‌തു.

ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുന്നതിലേക്ക് രാജ്യം വളരുകയാണ്. രാജ്യം നേടിയെടുത്ത ഈ മുന്നേറ്റം സത്യസന്ധമായ ശ്രമങ്ങളുടെയും പരിഷ്കരണത്തിൻ്റെയും പരിവർത്തനത്തിൻ്റെയും വ്യക്തമായ ഉദ്ദേശ്യങ്ങളുടെയും മനോഭാവത്തിൽ നിന്നാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നഗര ആസൂത്രണവും നഗര അടിസ്ഥാന സൗകര്യങ്ങളും നിലവിൽ വളരെ ആവശ്യമാണ്, ബെംഗളൂരു പോലുള്ള നഗരങ്ങളെ രാജ്യത്തിൻ്റെ പുതിയ ഭാവിക്ക് അനുയോജ്യമാക്കണം പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാർ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് ഊന്നൽ നൽകുന്നതെന്ന് മോദി പറഞ്ഞു. രാജ്യത്തെ സാങ്കേതികവിദ്യയും മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ശക്തിയുമാണ് ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയത്തിന് പിന്നിലെന്നും ഓപ്പറേഷൻ സിന്ദൂരിൽ ബെംഗളൂരുവിൻ്റെയും ഇവിടെയുള്ള യുവാക്കളുടെയും പ്രധാന പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts