ഗുജറാത്തിലെ റിലയന്‍സിന്റെ എണ്ണശുദ്ധീകരണ ശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍. ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ റിലയന്‍സിന്റെ ജാംനഗറിലെ പെട്രോളിയും ശുദ്ധീകരണശാലയില്‍ ആക്രമണം നടത്തുമെന്നാണ് അസിം മുനീറിന്റെ പരാമർശം.
അമേരിക്കക്കാരായ പാകിസ്താനികൾ ഫ്ളോറിഡയിലെ ടാമ്പയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയ്ക്കെതിരായ ആക്രമണത്തേക്കുറിച്ചുള്ള അസിം മുനീറിൻ്റെ പരാമർശം.
ഇന്ത്യയുമായി ഇനി ഒരു ഏറ്റമുട്ടൽ ഉണ്ടായാൽ, പാകിസ്താന് എന്താണ് ചെയ്യാനാവുക എന്ന് അവർക്ക് കാണിച്ചു കൊടുക്കുന്നതിന് താൻ അനുമതി നൽകിയതായി അസിം മുനീർ പറഞ്ഞു. മുകേഷ് അംബാനിയുടെ പേര് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ പരാമർശം