കേരള സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കുലർ പോര് തുടരുന്നു. ഗവർണറുടെ സർക്കുലർ പ്രകാരം ദിനാചരണം നടത്തണമെന്നാവശ്യപ്പെട്ട് കോളേജ് വികസന സമിതി ഡയറക്ടർ ഡോ.വി. ബിജു കത്ത് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ തിരുത്തിയ കത്ത് അദ്ദേഹം കോളേജുകൾക്ക് നൽകുകയായിരുന്നു. തുടർന്ന് ഡോ.വി.ബിജു കോളേജ് വികസന സമിതി ഡയറക്ടർ സ്ഥാനം രാജിവച്ചു. പുതിയ സർക്കുലർ പ്രകാരം പരിപാടി നടത്തണമോ വേണ്ടയോയെന്ന് അതത് കോളേജുകൾക്ക് തീരുമാനിക്കാം.

വിഭജന ഭീതി ദിനമായി ഓഗസ്റ്റ് 14 ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർക്കുലർ പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി ഗവർണറുടെ സർക്കുലറിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ പുതിയ സർക്കുലർ പുറത്തിറക്കുകയായിരുന്നു. അതേസമയം പുതിയ സർക്കുലർ പുറത്തിറക്കിയത് തന്‍റെ അറിവോടെയല്ലെന്ന് വിസി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.

Related Posts