പിഎം-ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം-ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്നായിരുന്നു യുഡിഎഫിൻ്റെ മുൻ നിലപാടെന്നും, കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെ വലിയ വിവാദമാക്കിയ പദ്ധതിയാണ് ഇതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിയെ ചൊല്ലി സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് യുഡിഎഫ് ഉയർത്തിയിരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി. അധികാരത്തിലെത്തിയാൽ പദ്ധതി നടപ്പാക്കില്ലെന്നും “അറബിക്കടലിൽ ഒഴുക്കും” എന്നുവരെ പ്രഖ്യാപിച്ചവരാണ് ഇപ്പോൾ അതേ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

പിഎം-ശ്രീ പദ്ധതി നടപ്പാക്കാനുള്ള സർക്കാരിൻ്റെ പുതിയ തീരുമാനത്തെ പരാമർശിച്ച പിണറായി, മുൻപ് ശക്തമായി എതിർത്തിരുന്ന കേന്ദ്ര പദ്ധതിക്ക് മുന്നിൽ യുഡിഎഫ് നിലപാട് മാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്ര നയങ്ങളോടുള്ള എതിർപ്പ് ഉപേക്ഷിച്ച് ഇപ്പോൾ അതേ പദ്ധതിയെ സ്വീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Posts