‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’ സുരേഷ് ഗോപിയുടെ ഒറ്റവരി മറുപടി
വോട്ടർപട്ടിക വിവാദത്തിനും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും ശേഷം ആദ്യമായാണ് സുരേഷ്ഗോപി തൃശൂരിലെത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നു പുലർച്ചെ എത്തിയ സുരേഷ് ഗോപി ഇന്നലെ സിപിഎം-ബിജെപി സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് സുരേഷ്ഗോപി പ്രതികരിച്ചു. പിന്നീട് പാർട്ടി ഓഫിസിലേക്ക് പോയി പ്രവർത്തകരുമായി ചർച്ച നടത്തും. തുടർന്ന്, സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി നടത്തുന്ന
സെപ്റ്റംബറില്‍ മോദി യുഎസിലേക്ക്; ട്രംപുമായി തീരുവത്തർക്കത്തിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത
ഇന്ത്യ-യുഎസ് ബന്ധം വ്യാപാരത്തീരുവ വിഷയത്തിൽ വഷളായിരിക്കേ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന് സൂചനകൾ. സെപ്റ്റംബർ മാസം ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ മോദി അമേരിക്കയ്ക്ക് പോയേക്കുമെന്നും തീരുവ വിഷയത്തിൽ തർക്കം നിലനിൽക്കെ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോദി ട്രംപിനെ കൂടാതെ യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസിയുമായും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ന്യൂയോർക്കിൽ സെപ്റ്റംബറിലാണ് ഐക്യരാഷ്ട്രസംഘടനയുടെ
കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു
കുവൈത്തിൽ വിഷമദ്യം കഴിച്ച് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. വിഷമദ്യം കഴിച്ചവരിൽ ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയതെന്നാണ് വിവരം. മദ്യത്തില്‍ നിന്ന് വിഷബാധയേറ്റതായി പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വിഷബാധയേറ്റതിനെത്തുർന്ന് ഫർവാനിയ, അദാൻ ആശുപത്രികളിൽ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇവരിൽ 10 പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. അഹമ്മദി
ശബരിമല തീർത്ഥാടനം ശ്രീലങ്ക ഔദ്യോഗികമായി അംഗീകരിച്ചു
ശബരിമല ക്ഷേത്രത്തെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി അംഗീകരിച്ച് ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 15,000ൽ അധികം ശ്രീലങ്കൻ പൗരന്മാർ ഓരോ വർഷവും ശബരിമലയിൽ ദർശനം നടത്തുന്നുണ്ട്. വളരെ കാലമായുള്ള തീർത്ഥാടക ബന്ധം കൂടി കണക്കിലെടുത്താണ് അംഗീകൃത തീർത്ഥാടന കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയതെന്ന് ലങ്കന്‍ സർക്കാർ അറിയിച്ചു. ‘ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ പ്രശസ്തമായ ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിരവധി ശ്രീലങ്കൻ തീർത്ഥാടകര്‍ ദർശനം നടത്തുന്നു’ എന്ന് ലങ്കൻ സർക്കാർ
ഭാര്യയുമായി അവിഹിത ബന്ധം; വീടുമാറിയിട്ടും രക്ഷയില്ല; യുവാവിനെ കൊലപ്പെടുത്തി
ബെംഗളുരുവിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. വിനയ കുമാർ (39) ആണ് കൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് വിനയ് കുമാറിനെ കൊലപ്പെടുത്തിയത്. 30 വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുവരും വളർന്നത് ബെംഗളൂരുവിലെ മാഗഡിയിലാണ്. 10 വർഷം മുമ്പ് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിനയ് കുമാർ ആശ എന്ന യുവതിയെ വിവാഹം ചെയ്‌തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ധനഞ്ജയയുമായി തന്‍റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിനയ് കുമാർ
ഭാര്യയെ 2 മാസമായി കാണാതായി; വിഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി
സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ടിറങ്ങിയ ഭാര്യയെപ്പറ്റി 2 മാസമായിട്ടും വിവരം ലഭിക്കാതായതോടെ ഭർത്താവ് ആത്മഹത്യ ചെയ്തു. കണ്ണൂരിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഭാര്യയെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കായംകുളം കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തിൽ വിനോദ് (49) ആണ് മരിച്ചത്. രഞ്ജിനി കഴിഞ്ഞ ജൂൺ 11ന് രാവിലെ ബാങ്കിൽ പോകുന്നുവെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണ്. ഇവരെക്കുറിച്ചു പിന്നീട് വിവരമില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബാങ്കിൽ പോയില്ലെന്നു
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ ചിത്രീകരണം പൂർത്തിയായി
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ
പാലക്കാട് ഫോറം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
പാലക്കാട് ഫോറം ബംഗളുരുവിൻ്റെ വാർഷിക പൊതുയോഗം മേദരഹള്ളിയിലെ ഓഫീസിൽ നടന്നു.പ്രസിഡണ്ട് ആർ.ദിലീപ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുരളി.സി.പി 2024-2025 വർഷത്തെ പ്രവർത്തനറിപ്പോർട്ടും സുരേഷ്.കെ.ഡി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഒഴിവുകൾ വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീൺ കെ.യും പ്രവർത്തക സമിതി അംഗങ്ങളായി പ്രവീൺകുമാർ.ഒ, രാജ് കുമാർ, ശ്രീധരൻ.എം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.2025 – 2026 വർഷത്തേക്കുള്ള കരട് ബഡ്‌ജറ്റ്, ഫോറം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ ജനക്ഷേമ പദ്ധതികൾ എന്നിവ
കുട്ടികളുടെ സ്‌കൂൾ ബാഗിൻ്റെ ഭാരം കുറക്കാനുള്ള ആശയം പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
കുട്ടികളുടെ സ്‌കൂൾ ബാഗിൻ്റെ ഭാരം കുറക്കാനുള്ള ആശയം ഫേസ്ബുക്കിൽ പങ്കുവെച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടികളുടെ സ്‌കൂൾ ബാഗിൻ്റെ ഭാരം കുറക്കാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നതായി മന്ത്രി FB യിൽ കുറിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഈ വിഷയത്തിൽ സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.‘പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം പാഠപുസ്‌തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നന്നതിനുള്ള നടപടികൾ സ്വീകരിക്കും’ മന്ത്രി കുറിച്ചു.
സിപിഎം ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം; ബിജെപി നടത്തിയ പ്രതിഷേധ പ്രകടനംകൈയാങ്കളിയിൽ കലാശിച്ചു
തൃശ്ശൂരിൽ സിപിഎം ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം കൈയാങ്കളിയിൽ കലാശിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സിപിഎം നടത്തിയ ആക്രമണത്തിനെതിരെയാണ് ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ എംപി ക്യാമ്പ് ഓഫീസിലേക്ക് വൈകിട്ടോടെ സിപിഎം മാര്‍ച്ച് നടത്തിയത്. സിപിഎം ഓഫീസിന് മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസുമായി ഉന്തും തള്ളും ഉണ്ടാകുകയും പൊലീസ്