നരേന്ദ്രമോദി വ്യാഴാഴ്ച യുകെയിലേക്ക്; വ്യാപാര കരാർ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്
India
0 min read
8.1k

നരേന്ദ്രമോദി വ്യാഴാഴ്ച യുകെയിലേക്ക്; വ്യാപാര കരാർ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്

ജൂലൈ 23, 2025
0

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദർശനം ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെക്കുമെന്നാണ് റിപ്പോർട്ട്. കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ, വിസ്കി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും മേഖലകൾക്കും കരാർ നിലവിൽ വരുന്നതോടെ പ്രയോജനം ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും കരാർ പ്രകാരം തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം

Continue Reading
അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; ഇന്നും മഴ കനക്കും
Kerala
1 min read
10.8k

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; ഇന്നും മഴ കനക്കും

ജൂലൈ 23, 2025
0

കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്. നിലവിലെ സാഹചര്യത്തിൽ 25 -ാം തിയതി മുതൽ കേരളത്തിൽ അതിശക്ത മഴ തിരിച്ചെത്താനാണ് സാധ്യത. 25, 26 തിയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 25

Continue Reading
അവസാനമായി വിഎസ് വിപ്ലവ മണ്ണിലേക്ക്; വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ആലപ്പുഴയിലെത്തി
Kerala
0 min read
8.5k

അവസാനമായി വിഎസ് വിപ്ലവ മണ്ണിലേക്ക്; വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ആലപ്പുഴയിലെത്തി

ജൂലൈ 23, 2025
0

വി എസ് അച്യുതാനന്ദന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്‍റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരു നോക്കു കാണാനായി വഴിനീളെ കാത്തുനിന്നത്. പുന്നപ്ര വയലാറിന്‍റെ വിപ്ലവമണ്ണിലേക്ക് ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ

Continue Reading
നിമിഷ പ്രിയയുടെ മോചനം; തുടർ ചർച്ചകളിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി വേണം: കാന്തപുരം
Kerala
0 min read
8.1k

നിമിഷ പ്രിയയുടെ മോചനം; തുടർ ചർച്ചകളിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി വേണം: കാന്തപുരം

ജൂലൈ 22, 2025
0

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ തുടർ പ്രവർത്തനങ്ങൾക്ക് വേണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിഷയത്തെ സംബന്ധിച്ച് കാന്തപുരം കത്ത് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി യെമനിലെ മധ്യസ്ഥ ചർച്ചകൾക്ക് പങ്കെടുക്കണം. യോജിച്ച നീക്കം ഉണ്ടെങ്കിൽ മാത്രമേ മോചന ശ്രമങ്ങൾ വിജയിക്കൂ. ഡിപ്ലോമാറ്റിക് ചാനലുകൾ അനുബന്ധ നിയമ നടപടിക്രമങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നാണ് കത്തിൽ

Continue Reading
കണ്ണൂരിൽ അമ്മയും മകനും പുഴയിൽ ചാടി മരിച്ച സംഭവം; അമ്മയുടെ സംസ്കാരത്തിന് പിന്നാലെ മകന്‍റെ മൃതദേഹവും കണ്ടെത്തി
Kerala
0 min read
8.3k

കണ്ണൂരിൽ അമ്മയും മകനും പുഴയിൽ ചാടി മരിച്ച സംഭവം; അമ്മയുടെ സംസ്കാരത്തിന് പിന്നാലെ മകന്‍റെ മൃതദേഹവും കണ്ടെത്തി

ജൂലൈ 22, 2025
0

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്‌ക്കൊപ്പം കാണാതായ 3 വയസ്സുകാരന്‍റെ മൃതദേഹവും കണ്ടെത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ റെയില്‍വേ പാലത്തിന്‍റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം വി റീമയുടെ (30) മകന്‍ കൃശിവ് രാജിന്‍റെ (കണ്ണന്‍) മൃതദേഹമാണ് കണ്ടെത്തിയത്. റീമ മകനെയും കൊണ്ട് ശനിയാഴ്ച അര്‍ധരാത്രിയാണ് പുഴയില്‍ ചാടിയത്. റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെ എട്ടരയോടെ കണ്ടെത്തിയിരുന്നു. റീമയുടെ സംസ്‌കാരം

Continue Reading
അപ്പീല്‍ തള്ളി ഐടിഎടി; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 199 കോടി രൂപ നികുതിയടയ്ക്കണം
India
1 min read
10.2k

അപ്പീല്‍ തള്ളി ഐടിഎടി; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 199 കോടി രൂപ നികുതിയടയ്ക്കണം

ജൂലൈ 22, 2025
0

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സംഭാവനയിൽ നിന്നും ലഭിച്ച പണത്തിന് മേൽ ആദായനികുതി വകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് നൽകിയ അപ്പീൽ കോടതി തള്ളി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്‍റെതാണ് നടപടി. 2018-19 കാലത്തെ നികുതിയിളവ് ആവശ്യമാണെന്ന അപ്പീലാണ് ഐടിഎടിയുടെ രണ്ടം​ഗ ബെഞ്ച് തള്ളിയത്. ആദായനികുതിയിനത്തിൽ ഇതോടെ 199 കോടി രൂപ കോൺ​ഗ്രസ് അടയ്‌ക്കണം. നികുതി റിട്ടേൺ വൈകി ഫയൽ ചെയ്തതും സംഭാവന പണമായി സ്വീകരിക്കേണ്ടതിന്‍റെ പരിധി

Continue Reading
സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിന്‍റെ മരണം; മക്കളുടെ പഠനച്ചെലവ് സൂര്യ ഏറ്റെടുത്തു, ചിമ്പു ധനസഹായം നൽകി
India
1 min read
9.6k

സ്റ്റണ്ട് മാസ്റ്റർ മോഹൻരാജിന്‍റെ മരണം; മക്കളുടെ പഠനച്ചെലവ് സൂര്യ ഏറ്റെടുത്തു, ചിമ്പു ധനസഹായം നൽകി

ജൂലൈ 22, 2025
0

‘വെട്ടുവം’ എന്ന സിനിമാ ചിത്രീകരണത്തിനിടെ മരിച്ച പ്രശസ്‌ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന്‍റെ മക്കളുടെ പഠനച്ചെലവ് നടൻ സൂര്യ ഏറ്റെടുത്തു. നടൻ ചിമ്പു ധനസാഹയവും നൽകിയിട്ടുണ്ട്. താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് വെളിപ്പെടുത്തിയത്. പ്രമുഖ സംവിധായകൻ പാ രഞ്ജിത്തിൻ്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഈ മാസം 13 ന് ആണ് മോഹൻരാജ് അപകടത്തിൽപ്പെട്ടത്. കാഞ്ചിപുരം സ്വദേശിയാണ് മോഹൻരാജ്. പാ രഞ്ജിത്തിന്‍റെ സിനിമാ നിർമ്മാണ കമ്പനിയായ

Continue Reading
ഡൽഹിയിൽ ലാൻഡിങ്ങിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിത്തം
India
0 min read
8.4k

ഡൽഹിയിൽ ലാൻഡിങ്ങിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് തീപിടിത്തം

ജൂലൈ 22, 2025
0

ഡൽഹിയിൽ ഹോങ്കോങ്ങിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ വിമാനം ലാൻഡ് ചെയ്ത് ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന് സംഭവത്തിൽ കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം. എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്‌തതിനു പിന്നാലെ ഓക്‌സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചത്. എയർ ഇന്ത്യ വക്താവ് വിശദമായ പരിശോധന വൈകാതെ നടത്തുമെന്ന് അറിയിച്ചു. മുംബൈയിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത്

Continue Reading
പാവങ്ങളുടെ പടത്തലവാ… കണ്ണേ കരളേ വിയെസ്സേ…; ജനഹൃദയത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്  ആലപ്പുഴയിലേക്ക്
Kerala
1 min read
8.2k

പാവങ്ങളുടെ പടത്തലവാ… കണ്ണേ കരളേ വിയെസ്സേ…; ജനഹൃദയത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ് ആലപ്പുഴയിലേക്ക്

ജൂലൈ 22, 2025
0

സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വി.എസിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. പട്ടം- കേശവദാസപുരം നിലവിൽ പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻ ജനാവലിയാണ് വി.എസിനെ അവസാന നോക്കു കാണാൻ തടിച്ചു കൂടിയിരിക്കുന്നത്. തിരുവനന്തപുരം ജില്ല കടക്കാൻ നിലവിലെ സ്ഥിതിയിൽ വിലാപയാത്ര അർധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങൾക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് കൊല്ലം നഗരത്തിലൂടെയാണ്

Continue Reading
ജഗ്‌ദീപ് ധൻകറിന്‍റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു
India
0 min read
8.1k

ജഗ്‌ദീപ് ധൻകറിന്‍റെ രാജി രാഷ്ട്രപതി അം​ഗീകരിച്ചു

ജൂലൈ 22, 2025
0

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അം​ഗീകരിച്ചു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്‍റെ അപ്രതീക്ഷിത രാജി. അടിയന്തിര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജഗ്‌ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്‍റ് ​ അംഗങ്ങൾക്കും നന്ദി

Continue Reading