എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ അടുത്തയാഴ്ച അറിയാം; രാം നാഥ് താക്കൂറിന്‍റെ പേര് പരിഗണനയില്‍
India
0 min read
8.0k

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ അടുത്തയാഴ്ച അറിയാം; രാം നാഥ് താക്കൂറിന്‍റെ പേര് പരിഗണനയില്‍

ജൂലൈ 23, 2025
0

അപ്രതീക്ഷിതമായ ജഗ്ദീപ് ധൻകറിൻ്റെ രാജിയുടെ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി പാർലമെൻറിലെ ഇരുസഭകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറൽ കോളേജ് രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചു. റിട്ടേണിംഗ് ഓഫീസർമാരെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് തീരുമാനിച്ചു കൊണ്ടിരിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതിനുശേഷമായിരിക്കും പ്രഖ്യാപിക്കുക. അടുത്ത ഉപരാഷ്ട്രപതിയായി പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെയാകും എൻഡിഎ പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Continue Reading
അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിയെന്ന് പരാതി
India
0 min read
9.8k

അഹമ്മദാബാദ് വിമാനാപകടം; ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിയെന്ന് പരാതി

ജൂലൈ 23, 2025
0

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. 2 കുടുംബങ്ങളാണ് പരാതിയുമായി രംഗത്തു വന്നത്. ഒരു കുടുംബം മൃതദേഹം മാറിയതിനാല്‍ സംസ്‌ക്കാര ചടങ്ങ് മാറ്റി വച്ചതായാണ് വിവരം. ഒരു കുടുംബത്തിന് കൈമാറിയ ശവപ്പെട്ടിക്കുള്ളില്‍ വ്യത്യസ്ത മൃതദേഹഭാഗങ്ങളെന്നും പരാതി ഉയരുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശന വേളയില്‍ ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം. വിമാനപകടത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയതായി

Continue Reading
കർണാടകയിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നാളെ നടക്കും
Karnataka
1 min read
10.8k

കർണാടകയിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ നാളെ നടക്കും

ജൂലൈ 23, 2025
0

കർണാടകയിൽ വിവിധയിടങ്ങളിലായി കർക്കടക വാവിനോടനുബന്ധിച്ചുള്ള മലയാളി സംഘടനകൾക്ക് കീഴിൽ വ്യാഴാഴ്ച ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ 3.30 മുതൽ രാവിലെ ഒമ്പതുവരെ എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ അൾസൂർ തടാകത്തിനോട് ചേർന്ന കല്ല്യാണി തീർഥത്തിൽ ചടങ്ങുകൾ നടക്കും. പാലക്കാട് മാത്തൂർ മന ജയറാം ശർമ മുഖ്യ കാർമ്മികത്വം വഹിക്കും. ബലി തർപ്പണത്തിനാവശ്യമായ പൂജാ സാധനങ്ങളും തർപ്പണ ശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കും. എൻ.എസ്.എസ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും പ്രവേശന

Continue Reading
ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും; വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി
Kerala
0 min read
9.3k

ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും; വിപഞ്ചികയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി

ജൂലൈ 23, 2025
0

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും ഉള്ളതായി പോലീസ്. ഇക്കാര്യം ഇൻക്വസ്റ്റ് നടപടിയിലാണ് വ്യക്തമായതെന്ന് ഡിവൈഎസ്‌പി മുകേഷ് ജി.ബി പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത് തിരുവനന്തപുരം ആർഡിയുടെ പ്രത്യേക നിർദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്‍റെ സാന്നിധ്യത്തിലാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തി. കുടുംബത്തിൻ്റെ ആവശ്യപ്രകാരമായിരുന്നു നടപടി. മൃതദേഹം ചൊവ്വാഴ്ച രാത്രി 11:30 യോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.

Continue Reading
കാസർഗോഡ് ചെറുവത്തൂരില്‍ ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍
Kerala
0 min read
10.0k

കാസർഗോഡ് ചെറുവത്തൂരില്‍ ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

ജൂലൈ 23, 2025
0

നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചു വിട്ടു. വീരമലക്കുന്നില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.

Continue Reading
വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു
Kerala
0 min read
10.8k

വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു

ജൂലൈ 23, 2025
0

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്‍റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. വി എസിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് വീട്ടിലൊഴുകിയെത്തിയത്. വി എസിന്‍റെ ഭൗതികശരീരം ആലപ്പുഴയുടെ അതിര്‍ത്തി കടന്നത് മുതല്‍ മുദ്രാവാക്യ വിളികളാല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മനുഷ്യര്‍ വി എസിനെ കാണാന്‍ കാത്തിരുന്നു.

Continue Reading
ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ്
Sports
1 min read
10.2k

ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ്

ജൂലൈ 23, 2025
0

ഇന്ത്യ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ, യുവതാരം ശുഭ്‌മാൻ ഗിൽ നയിക്കുന്ന ടീം പ്രതിസന്ധികളുടെ തീ ചൂളയിൽ. പേസർമാരായ ആകാശ് ദീപ്, അർഷദീപ് സിംഗ്, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ പരിക്ക് ടീമിന്‍റെ കരുത്തിനെ ബാധിച്ചത്, കഴിഞ്ഞ 3 ടെസ്റ്റിലും മൂന്നാം നമ്പർ ബാറ്റിംഗിലെ ദയനീയ പ്രകടനം, പ്ലേയിംഗ് ഇലവനിൽ ഇതിനെല്ലാം പുറമേ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ 5 മത്സര പരമ്പര നഷ്ടമാകുമെന്ന യാഥാർഥ്യം

Continue Reading
സമരനായകനെ കാണാൻ ആൾക്കടലൊഴുകുന്നു; സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എം. വി.ഗോവിന്ദൻ
Kerala
1 min read
8.8k

സമരനായകനെ കാണാൻ ആൾക്കടലൊഴുകുന്നു; സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എം. വി.ഗോവിന്ദൻ

ജൂലൈ 23, 2025
0

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ. പുന്നപ്രയിലെ വിഎസിൻ്റെ ‘വേലിക്കകത്ത്’ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൻ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്‌കാരത്തിൻ്റെ അടക്കമുള്ള സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. വിഎസിൻ്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നിലവിൽ പുറക്കാടെത്തി. വിലാപയാത്ര ആരംഭിച്ച് 17 മണിക്കൂർ

Continue Reading
സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 760 രൂപ വർദ്ധിച്ചു
Kerala
0 min read
8.0k

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 760 രൂപ വർദ്ധിച്ചു

ജൂലൈ 23, 2025
0

സ്വർണ്ണ വിലയിൽ ഇന്ന് സംസ്ഥാനത്ത് വൻ കുതിപ്പ്. പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സ്വർണ്ണവിലയിൽ ഇന്നലെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ പവന് 840 രൂപ വർദ്ധിച്ച് 74,280 രൂപയായിരുന്നു. കഴിഞ്ഞ 3 ദിവസം കൊണ്ട് സ്വർണ്ണവിലയിൽ 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ഇന്ന്

Continue Reading
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു
Karnataka
0 min read
9.3k

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു

ജൂലൈ 23, 2025
0

ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കുഴിച്ചിട്ടെന്ന പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രണബ് മൊഹന്തി ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ധര്‍മ്മസ്ഥലയില്‍ എത്തി പരിശോധനകള്‍ ആരംഭിച്ചു. പുതുതായി പോലിസ് സംഘത്തില്‍ 20 ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി. പുതിയ പോലിസുകാരെ ഉള്‍പ്പെടുത്തിയത് 4 സംഘമായാണ്. മൊത്തം 5 ഐപിഎസ് ഉദ്യോഗസ്ഥരും 2 ഡിഎസ്പിമാരും 6 ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരുമാണ് സംഘത്തിലുള്ളത്.

Continue Reading