കർണാടകയിൽ വിവിധയിടങ്ങളിലായി കർക്കടക വാവിനോടനുബന്ധിച്ചുള്ള മലയാളി സംഘടനകൾക്ക് കീഴിൽ വ്യാഴാഴ്ച ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ 3.30 മുതൽ രാവിലെ ഒമ്പതുവരെ എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ അൾസൂർ തടാകത്തിനോട് ചേർന്ന കല്ല്യാണി തീർഥത്തിൽ ചടങ്ങുകൾ നടക്കും. പാലക്കാട് മാത്തൂർ മന ജയറാം ശർമ മുഖ്യ കാർമ്മികത്വം വഹിക്കും.
ബലി തർപ്പണത്തിനാവശ്യമായ പൂജാ സാധനങ്ങളും തർപ്പണ ശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കും. എൻ.എസ്.എസ് കർണാടകയുടെ എല്ലാ കരയോഗങ്ങളിലും പ്രവേശന കുപ്പണുകൾ ലഭിക്കും. അൾസൂർ തടാകത്തിനോട് ചേർന്ന കൗണ്ടറിലും അന്നേദിവസം പുലർച്ചെ മൂന്നു മുതൽ കൂപ്പൺ ലഭ്യമാവും. ഫോൺ: 9886645640, 9008553751.
ജലഹള്ളി ഗംഗമ്മ സർക്കിളിന് സമീപം ഗംഗമ്മ ഗുഡി ദേവസ്ഥാനത്ത് ശ്രീനാരായണ ഗുരുധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. ആചാര്യൻ പി.എ. കുമാരൻ കാർമികത്വം വഹിക്കും. പിത്യവിശ്വദേവ പൂജയോടെ ചടങ്ങുകൾക്ക് ബുധനാഴ്ച വൈകീട്ട് 6.30 ന് ആരംഭമാവും.
വ്യാഴാഴ്ച പുലർച്ചെ 5 ന് ഗണപതി ഹോമവും തുടർന്ന് ബലിതർപ്പണ ചടങ്ങുകളും നടക്കും. രാവിലെ 10 വരെ ചടങ്ങുകൾ നീളും. ശേഷം തിലഹ വനം ഉണ്ടായിരിക്കും. പിതൃതർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9481887418.
അൾസൂർ തടാകത്തിലെ കല്യാണി തീർഥത്തിൽ ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച പുലർച്ചെ 2.30 മുതൽ ചടങ്ങുകൾക്ക് തുടക്കമാവും. രാവിലെ 10 വരെ ചടങ്ങുകൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9916480089.
ജാലഹള്ളി ഗംഗമ്മഗുഡി ദേവസ്ഥാനത്ത് എസ്.എൻ.ഡി.പി യൂനിയൻ കർണാടകയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ അഞ്ചിന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 9481887418
ഹൊരമാവ് അഗാര തടാക തീരത്ത് പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബലിതർപ്പണം സംഘടിപ്പിക്കും. വ്യാഴാഴ്ച പുലർച്ചെ നാലുമുതൽ രാവിലെ 10 വരെയാണ് ചടങ്ങുകൾ. ഫോൺ: 9742577605
തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിനു സമീപമുള്ള കാവേരി തീർഥത്തിൽ സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ ബലിതർപ്പണം നടക്കും. ഫോൺ: 9986984457
അൾസൂർ തടാകത്തിലെ കല്യാണി തീർഥത്തിൽ നായർ സേവാസംഘ് കർണാടകയുടെ നേത്യത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ 3.30ന് ചടങ്ങുകൾക്ക് തുടക്കമാവും.
പുലർച്ചെ നാലിന് ജയനഗർ യദിയൂർ തടാകതീരത്തുള്ള യദിയൂർ വൈദിക കേന്ദ്രത്തിൽ മഹാഗണപതി ഹോമത്തോടെ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 4.30-ന് വാവുട്ട് ചടങ്ങ്, പിത്യ നമസ്കാരം, കുട്ടനമസ്കാരം, തിലഹവനം, അന്നദാനം എന്നീ വഴിപാടുകൾക്കും 1200 പേർക്ക് ബലിയിടാനുള്ള സൗകര്യമൊരുക്കിയതായും സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്നവർക്കുള്ള പ്രഭാത ഭക്ഷണവും ഒരുക്കും. പൂജാരി മനോജ് കെ. വിശ്വനാഥൻ മുഖ്യകാർമികത്വം വഹിക്കും. പ്രമോദ് ശാന്തി, ഷിജിൽ ശാന്തി എന്നിവർ സഹ പൂജാരിയാകും. ഫോൺ: 9341240876, 9739784840
മുത്യാലമ്മ നഗറിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ബാംഗ്ലൂർ മുത്തപ്പൻ ട്രസ്റ്റിന് കീഴിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ 5 ന് ചടങ്ങുകൾ ആരംഭിക്കും. ഫോൺ: 8088312532.