‘വെട്ടുവം’ എന്ന സിനിമാ ചിത്രീകരണത്തിനിടെ മരിച്ച പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മോഹൻ രാജിന്റെ മക്കളുടെ പഠനച്ചെലവ് നടൻ സൂര്യ ഏറ്റെടുത്തു. നടൻ ചിമ്പു ധനസാഹയവും നൽകിയിട്ടുണ്ട്. താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് വെളിപ്പെടുത്തിയത്.
പ്രമുഖ സംവിധായകൻ പാ രഞ്ജിത്തിൻ്റെ ‘വെട്ടുവം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഈ മാസം 13 ന് ആണ് മോഹൻരാജ് അപകടത്തിൽപ്പെട്ടത്. കാഞ്ചിപുരം സ്വദേശിയാണ് മോഹൻരാജ്. പാ രഞ്ജിത്തിന്റെ സിനിമാ നിർമ്മാണ കമ്പനിയായ നീലം സ്റ്റുഡിയോസ് ആണ് വെട്ടുവം നിർമിമ്മിക്കുന്നത്. വേളാങ്കണ്ണിക്ക് സമീപം ജൂലായ് 10 മുതൽ വിലുതമവാടിയിൽ സിനിമയുടെ ചിത്രീകരണം നടന്നു വരികയായിരുന്നു.
മോഹൻരാജ് ആക്ഷൻ രംഗത്തിനിടെ കാറിൽ നിന്ന് വീണു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നാഗപട്ടണം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. മോഹൻ രാജ് ബോധരഹിതനായതിൻ്റെയും ആക്ഷൻ രംഗങ്ങളുടെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.