ഡൽഹിയിൽ ഹോങ്കോങ്ങിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ വിമാനം ലാൻഡ് ചെയ്ത് ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന് സംഭവത്തിൽ കേടുപാടുകളുണ്ടായെങ്കിലും യാത്രക്കാർ സുരക്ഷിതരാണെന്നാണ് വിവരം. എ.ഐ 315 നമ്പർ വിമാനം ലാൻഡ് ചെയ്‌തതിനു പിന്നാലെ ഓക്‌സിലറി പവർ യൂണിറ്റിലാണ് തീപിടിച്ചത്. എയർ ഇന്ത്യ വക്താവ് വിശദമായ പരിശോധന വൈകാതെ നടത്തുമെന്ന് അറിയിച്ചു.

മുംബൈയിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് വലിയ വാർത്തയായിരുന്നു. കൊച്ചിയിൽ നിന്നും തിങ്കളാഴ്‌ച രാവിലെ പുറപ്പെട്ട എയർ ഇന്ത്യയുടെ 2744 നമ്പർ എയർബസ് 320 വിമാനമാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാനുള്ള ശ്രമത്തിനിടെ റൺവേയിൽ തെന്നിനീങ്ങിയ ശേഷം, പൈലറ്റിൻ്റെ നിശ്ചയദാർഢ്യത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാർക്കാർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Related Posts