മാർപാപ്പയെ തിര‍ഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ തുടങ്ങും
World
0 min read
8.7k

മാർപാപ്പയെ തിര‍ഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ തുടങ്ങും

മെയ്‌ 6, 2025
0

മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ തുടങ്ങും. വത്തിക്കാനില്‍ ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. കര്‍ദിനാള്‍ തിരുസംഘത്തിൻ്റെ തലവന്‍ ജൊവാനി ബാത്തിസ്തറെ അധ്യക്ഷനായിരുന്നു. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇന്ത്യയില്‍ നിന്ന് 4 പേര്‍ക്കാണ് വോട്ടവകാശം. കര്‍ദിനാള്‍ ആൻ്റണി പൂള, കര്‍ദിനാള്‍ ഫിലിപ്പ് നേരി, മലയാളികളായ കര്‍ദിനള്‍ മാര്‍ ക്ലമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് വോട്ടവകാശം. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മേയ് 7

Continue Reading
കണ്ണൂരിൽ കഞ്ചാവുമായി അസിസ്റ്റൻ്റ് ഡയറക്ടർ പിടിയിൽ
Kerala
0 min read
8.6k

കണ്ണൂരിൽ കഞ്ചാവുമായി അസിസ്റ്റൻ്റ് ഡയറക്ടർ പിടിയിൽ

മെയ്‌ 6, 2025
0

കണ്ണൂരിൽ സിനിമാ അസിസ്റ്റന്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നിധീഷ് നാരായണനാണ് അറസ്റ്റിലായത്. കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ച് 115 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

Continue Reading
നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് മാറ്റി
Kerala
0 min read
8.8k

നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി പറയുന്നത് മാറ്റി

മെയ്‌ 6, 2025
0

തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ കോടതി ഇന്ന് വിധി പറയുന്നത് മാറ്റി. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി മറ്റന്നാളേക്കാണ് വിധിമാറ്റിയത്. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. നന്തൻകോട് 2017 ഏപ്രിലിലാണ് ബെയില്‌സ് കോമ്പൗണ്ട് 117ൽ താമസിച്ചിരുന്ന റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ജീൻ പദ്‌മ, മകൾ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജയുടെ മകനായ കേഡൽ തന്നെയാണ് കൊലപാതകങ്ങൾ നടത്തിയെന്നാണ്

Continue Reading
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്ലാസിക് പോരാട്ടം ഇന്ന്
Sports
1 min read
11.3k

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്ലാസിക് പോരാട്ടം ഇന്ന്

മെയ്‌ 6, 2025
0

മിലാനിലെ സാൻ സിറോ സ്റ്റേഡിയം യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ ക്ലാസിക് പോരാട്ടത്തിന് ഇന്ന് വേദിയാകും. ഇറ്റാലിയൻ കരുത്തരായ ഇൻ്റർ മിലാനും സ്‌പാനിഷ് ചന്തവുമായെത്തുന്ന എഫ്‌സി ബാഴ്‌സലോണയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമി പോരാട്ടമാണ് സാൻ സിറോയി ൽ അരങ്ങേറുക. ഇന്ത്യൻ സമയം അർധരാത്രി 12.30 നാണ് കിക്കോഫ്. ജയിക്കുന്ന ടീം ഫൈനൽ കളിക്കും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ബാഴ്‌സലോണയിൽ നടന്ന ആദ്യപാദം 3-3

Continue Reading
ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ഇനി ബിജെപിയില്‍
Kerala
0 min read
12.5k

ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.ബി. രാജഗോപാല്‍ ഇനി ബിജെപിയില്‍

മെയ്‌ 6, 2025
0

എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എന്‍.ബി. രാജഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്‍.ബി. രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കോൺഗ്രസ്സ് കുറച്ചുകാലമായി തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു.

Continue Reading
തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി
Kerala
0 min read
13.7k

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി

മെയ്‌ 6, 2025
0

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ. വിഷ്‌ണുവാണ് വിധി പ്രസ്താവിക്കുന്നത്. പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ ആണ് കേസിലെ പ്രതി. പ്രതി വ്യക്തി വൈരാഗ്യത്തിൻ്റെ പേരിലാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ 2023 ഓഗസ്റ്റ് 30 ന് പ്രിയരഞ്ജൻ കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Continue Reading
സ്വർണ്ണവിലയിൽ വൻ കുതിപ്പ്
Kerala
0 min read
11.0k

സ്വർണ്ണവിലയിൽ വൻ കുതിപ്പ്

മെയ്‌ 6, 2025
0

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഗ്രാമിന് 250 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില 9025 രൂപയായി വർദ്ധിച്ചു. പവന് 2000 രൂപ ഉയർന്ന് 72,200 രൂപയായി തിങ്കളാഴ്‌ച ലോകവിപണിയിലും സ്വർണ്ണവില ഉയർന്നു. രണ്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഡോളർ ദുർബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വർണ്ണത്തിന് ഗുണകരമായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് വർദ്ധിക്കുകയാണ്.

Continue Reading
ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രിംകോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം
India
0 min read
12.3k

ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിട്ട് സുപ്രിംകോടതി; ജസ്റ്റിസ് കെ വി വിശ്വനാഥന് 120.96 കോടിയുടെ നിക്ഷേപം

മെയ്‌ 6, 2025
0

സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. 33 ജഡ്ജിമാരിൽ നിലവിലെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതല്‍ സ്വത്ത് 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ്. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജഡ്ജിമാരുടെ ഏപ്രില്‍ 1ലെ മീറ്റിങ്ങിലെ തീരുമാനപ്രകാരമാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. 12 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവരുടേത് ഉടന്‍ അപ്‌ലോഡ് ചെയ്യും.

Continue Reading
കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾ കൂടി അറസ്റ്റിൽ
Kerala
1 min read
13.0k

കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം; ഒരാൾ കൂടി അറസ്റ്റിൽ

മെയ്‌ 6, 2025
0

കണ്ണൂർ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ കൂട്ടബലാത്സംഗം ഒരാൾ കൂടി അറസ്റ്റിൽ. പട്ടാമ്പി തിരുമറ്റക്കോട് ചാത്തന്നൂര്‍ ഇട്ടോണം നരംകുന്നത്ത് മുഹമ്മദ് അന്‍സാദ് (27) ആണ് അറസ്റ്റിലായത്. ബിഹാര്‍ പ്രാണ്‍പുര്‍ സ്വദേശി സഹ്ബുല്‍ (24), മുഴപ്പിലങ്ങാട് മഠത്തിന് സമീപത്തെ പ്രജിത് (30) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ബിഹാറില്‍ നിന്നുള്ള ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തു വിട്ടു. ഏപ്രില്‍ 29-ന് രാത്രിയാണ് സംഭവം. 5 പേര്‍ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

Continue Reading
പാകിസ്താനിൽ ഭൂചലനം, റിക്‌ടർ സ്കെയിൽ 4.2 തീവ്രത
World
0 min read
9.8k

പാകിസ്താനിൽ ഭൂചലനം, റിക്‌ടർ സ്കെയിൽ 4.2 തീവ്രത

മെയ്‌ 5, 2025
0

പാകിസ്താനിൽ ഭൂചലനം, റിക്‌ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് പാകിസ്‌താനിൽ റിക്‌ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. അഫ്ഗാനിസ്ഥാനിലും തിങ്കളാഴ്ച 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എൻസിഎസ് അറിയിച്ചു. തുടർചലനങ്ങൾക്ക് സാധ്യത കൂടുതലാണ്. ആഴത്തിലുള്ള ഭൂകമ്പങ്ങളേക്കാൾ ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ അപകടകരമാണ്, കാരണം അവ ഭൂമിയുടെ

Continue Reading