മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് നാളെ മുതൽ തുടങ്ങും. വത്തിക്കാനില്‍ ഇന്ന് ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം. കര്‍ദിനാള്‍ തിരുസംഘത്തിൻ്റെ തലവന്‍ ജൊവാനി ബാത്തിസ്തറെ അധ്യക്ഷനായിരുന്നു. 135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇന്ത്യയില്‍ നിന്ന് 4 പേര്‍ക്കാണ് വോട്ടവകാശം.

കര്‍ദിനാള്‍ ആൻ്റണി പൂള, കര്‍ദിനാള്‍ ഫിലിപ്പ് നേരി, മലയാളികളായ കര്‍ദിനള്‍ മാര്‍ ക്ലമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് വോട്ടവകാശം. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മേയ് 7 ന് വിശുദ്ധ കുര്‍ബാനയോടെ കോണ്‍ക്ലേവ് തുടങ്ങും. പിന്നീട് സിസ്റ്റൈന്‍ ചാപ്പലിലാണ് കോണ്‍ക്ലേവ് നടക്കുക. 267 മത്തെ പോപ്പിനെ കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കും. ഇതിന് മുന്‍പ് പേപ്പല്‍ കോണ്‍ക്ലേവ് നടന്നിട്ടുള്ളത് 2013 ലാണ്.

Related Posts