മിലാനിലെ സാൻ സിറോ സ്റ്റേഡിയം യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിലെ ക്ലാസിക് പോരാട്ടത്തിന് ഇന്ന് വേദിയാകും. ഇറ്റാലിയൻ കരുത്തരായ ഇൻ്റർ മിലാനും സ്‌പാനിഷ് ചന്തവുമായെത്തുന്ന എഫ്‌സി ബാഴ്‌സലോണയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമി പോരാട്ടമാണ് സാൻ സിറോയി ൽ അരങ്ങേറുക. ഇന്ത്യൻ സമയം അർധരാത്രി 12.30 നാണ് കിക്കോഫ്. ജയിക്കുന്ന ടീം ഫൈനൽ കളിക്കും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ബാഴ്‌സലോണയിൽ നടന്ന ആദ്യപാദം 3-3 സമനിലയിൽ പിരിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫൈനൽ ടിക്ക റ്റിനായി ഫൈനലിനു തുല്യ പോരാട്ടത്തിനായാണ് ഇരുടീമും കളത്തിലിറങ്ങുക.

ഇറ്റലിയിൽ ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് ചരിത്രം അത്ര സുഖകരമല്ല. ഇന്റർമിലാന് എതിരായ ആറ് എവേ പോരാട്ടത്തിൽ ഒരെണ്ണത്തിൽ മാത്രമാണ് എഫ്‌സി ബാഴ്സ‌ലോണയ്ക്കു ജയിക്കാൻ സാധിച്ചത്. ഇറ്റലിയിൽ 24 എവേ പോരാട്ടങ്ങൾ കളിച്ചതിൽ അഞ്ച് ജയം മാത്രമാണ് ബാഴ്‌സ ഇതുവരെ ആകെ നേടിയത്. വിജയ ശതമാനം 21. ഇരുടീമും അവസാനം നേർക്കുനേർ ഇറങ്ങിയ രണ്ടു മത്സരവും 3-3 സമനിലയിലാണ് കലാശിച്ചത്.

Related Posts