തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ കോടതി ഇന്ന് വിധി പറയുന്നത് മാറ്റി. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി മറ്റന്നാളേക്കാണ് വിധിമാറ്റിയത്. മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊന്ന കേസിൽ കേഡൽ ജെൻസൻ രാജയാണ് ഏകപ്രതി. നന്തൻകോട് 2017 ഏപ്രിലിലാണ് ബെയില്സ് കോമ്പൗണ്ട് 117ൽ താമസിച്ചിരുന്ന റിട്ട. പ്രൊഫസർ രാജ തങ്കം, ഭാര്യ ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജയുടെ മകനായ കേഡൽ തന്നെയാണ് കൊലപാതകങ്ങൾ നടത്തിയെന്നാണ് കേസ്. ആദ്യം ദുർമന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ ബാല്യകാലത്ത് രക്ഷിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.