വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
Kerala
0 min read
13.3k

വേടനെതിരെ നടപടിയെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

മെയ്‌ 6, 2025
0

റാപ് ഗായകൻ വേടനെ (ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ആർ.അതിഷിനെ സ്‌ഥലം മാറ്റാൻ വനമന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് ആർ. അതിഷിനെ സ്ഥലം മാറ്റിയത്. സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്‌ഥൻ നടപടി നേരിട്ടിരിക്കുന്നത്. വനംവകുപ്പ് വേടനെതിരെ അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതൽ അഭിപ്രായം ഉയർന്നിരുന്നു തുടർന്ന് വകുപ്പു മന്ത്രി തന്നെ

Continue Reading
കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി കേന്ദ്രം; സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് തുടരും
India
0 min read
9.0k

കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി കേന്ദ്രം; സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് തുടരും

മെയ്‌ 6, 2025
0

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രമന്ത്രിമാരായിരുന്ന 19 പേരുടെ സുരക്ഷ ഒഴിവാക്കി. ഡൽഹി പോലീസിന് ഇതുസംബന്ധിച്ച് നിർദേശം നൽകി. കാലാവധി കഴിഞ്ഞിട്ടും സുരക്ഷ തുടരുന്ന മുൻ കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും പട്ടിക കഴിഞ്ഞ വർഷം ഡൽഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ മുൻ മന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിയുടെ സുരക്ഷ 6 മാസത്തേക്ക് കൂടി നീട്ടി. മുൻ കേന്ദ്ര മന്ത്രിമാരായ ബിരേന്ദർ സിംഗ്, ഭാനു പ്രതാപ് സിംഗ് വർമ,

Continue Reading
ബ​ന്ദി​പ്പൂ​ർ രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​രോ​ധ​നം കേ​ന്ദ്രം ഉ​റ​പ്പാ​ക്കും: മൈ​സൂ​രു എം.​പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ
Karnataka
1 min read
9.6k

ബ​ന്ദി​പ്പൂ​ർ രാ​ത്രി​കാ​ല ഗ​താ​ഗ​ത നി​രോ​ധ​നം കേ​ന്ദ്രം ഉ​റ​പ്പാ​ക്കും: മൈ​സൂ​രു എം.​പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ

മെയ്‌ 6, 2025
0

കർണാടക ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള രാത്രികാല ഗതാഗത നിരോധനം തുടരുമെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൈസൂരു-കുടക് എം.പി യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ പറഞ്ഞു. കോൺഗ്രസ് ഹൈകമാൻഡിൻ്റെ സമ്മർദത്തിന് വഴങ്ങി, കർണാടക സർക്കാർ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലെ രാത്രികാല ഗതാഗത നിരോധനം പിൻവലിക്കുകയാണെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് എം.പി രാത്രിയാത്ര നിരോധനം ഉറപ്പാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയത്. വനം മന്ത്രി ഭൂപേന്ദ്ര യാദവുമായി

Continue Reading
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു, 25 പേര്‍ക്ക് പരിക്ക്
India
1 min read
13.7k

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

മെയ്‌ 6, 2025
0

കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേര്‍ക്ക് പരിക്കുപറ്റി. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കസ്ബ്ലാരി സ്വദേശി നൂര്‍ ഹുസൈന്‍ (60), ഘാനി സ്വദേശിയായ മൊഹദ് മജീദ് (45) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫ് ജവാന്മാരും പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം

Continue Reading
പഹൽഗാം ഭീകരാക്രമണം; മോദിക്ക് 3 ദിവസം മുമ്പ് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി: മല്ലികാർജുൻ ഖാർഗെ
India
1 min read
12.3k

പഹൽഗാം ഭീകരാക്രമണം; മോദിക്ക് 3 ദിവസം മുമ്പ് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി: മല്ലികാർജുൻ ഖാർഗെ

മെയ്‌ 6, 2025
0

കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് 3 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീർ സന്ദർശനം മോദി മാറ്റിവച്ചതെന്നും ഖാർഗെ ആരോപിച്ചു. ജാർഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ, രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്. കാശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു. പഹൽഗാമിൽ

Continue Reading
പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന്
Kerala
0 min read
11.3k

പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന്

മെയ്‌ 6, 2025
0

മേയ് 21ന് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കും. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. മൂല്യ നിർണയം പൂർത്തിയായി. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ബോർഡ് മീറ്റിംഗ് മേയ് 14 ന് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഒന്നാം വർഷ ഹയർ സെക്കൻണ്ടറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. 4,13,589 വിദ്യാർത്ഥികളാണ്

Continue Reading
കാട്ടാക്കട പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും
Kerala
1 min read
9.3k

കാട്ടാക്കട പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തവും 10 ലക്ഷം രൂപ പിഴയും

മെയ്‌ 6, 2025
0

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പൂവച്ചൽ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പൂവച്ചൽ സ്വദേശികളായ അരുൺ കുമാറിൻ്റെയും ദീപയുടെയും മകനായ ആദിശേഖർ (15) ആണ് കൊല്ലപ്പെട്ടത്. ആദിശേഖർ കാറിടിച്ച് കൊല്ലപ്പെടുന്നത് 2023 ഓഗസ്റ്റ് 30നാണ്. പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ നിന്നാണ് കാർ കയറ്റി

Continue Reading
കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്‌കാരം നടത്തി
Kerala
0 min read
11.6k

കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്‌കാരം നടത്തി

മെയ്‌ 6, 2025
0

കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്‌കാരം നടത്തി. ശ്രീകണ്ഠപുരം നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെൻ്റ് ജൂഡ് പള്ളിയിൽ സംസ്‌കരിച്ചത്. അവസാനമായി ഇരുവരെയും കാണാൻ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇവർ കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്സു‌മാരായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം ഒന്നിനാണ് ഇവരെ മലയാളികൾ

Continue Reading
ദേവികുളം എംഎൽഎ എ. രാജ സംവരണത്തിന് അർഹൻ: സുപ്രീംകോടതി
Kerala
0 min read
12.2k

ദേവികുളം എംഎൽഎ എ. രാജ സംവരണത്തിന് അർഹൻ: സുപ്രീംകോടതി

മെയ്‌ 6, 2025
0

പട്ടികജാതി സംവരണത്തിന് ദേവികുളം എംഎൽഎ എ രാജയ്ക്ക് എല്ലാ അർഹതയുമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പികെ മിശ്ര എന്നിവർ ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കുടിയേറുന്ന കാലത്തു തന്നെ വസ്തു‌വകകൾ ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കിൽ പട്ടികജാതി വിഭാഗാംഗമായി പരിഗണിക്കാൻ കഴിയില്ലെന്നുമുള്ള ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി

Continue Reading
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍
India
0 min read
10.6k

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍

മെയ്‌ 6, 2025
0

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ശിവാലിക് ശർമ അറസ്റ്റില്‍. രാജസ്ഥാൻ പോലീസ് താരത്തെ കസ്റ്റഡിയിലെടുത്തു. കുടി ഭഗത്സനി പോലീസ് സ്‌റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ശിവാലിക്കിനെ പോലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2023 ഫെബ്രുവരിയിലാണ് ഒരു യാത്രയ്ക്കിടെ ജോധ്‌പുർ സ്വദേശിയായ യുവതിയെ ശിവാലിക് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും

Continue Reading