ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കി സ്ഥാനുമായി ചർച്ച ചെയ്യാനില്ല; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം ഇന്ത്യ തള്ളി
നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. സമഗ്ര ചർച്ചയ്ക്ക് തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം ഇന്ത്യ തള്ളി. ഞായറാഴ്‌ച വരെ അതിർത്തിയിലെ വെടിനിർത്തൽ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കി സ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. താൻ നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധുനദീജല കരാർ
ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞത് നിയമവിരുദ്ധം: ബാലാവകാശ കമ്മീഷന്‍
ഷഹബാസ് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമ വിരുദ്ധമാണെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞു വെക്കണമെങ്കില്‍ പരീക്ഷയില്‍ ക്രമക്കേട് നടക്കണം. എന്നാല്‍ ഈ 6 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു
തിരുവനന്തപുരം കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ ക ണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ഇവരുടെ ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സുഹൃത്തിനൊപ്പം ഷീജ താമസിച്ചു വരികയായിരുന്നെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടന്നും ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിൻ്റെ വീട്. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡിൽ
വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച സംഭവത്തില്‍, ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിൻ്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി യുടേതാണ് ഉത്തരവ്. ഈ മാസം 26 വരെ ബെയ്‌ലിന്‍ റിമാന്‍ഡിലായിരിക്കും. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് മോപ് സ്റ്റിക് കൊണ്ട് മര്‍ദ്ദിച്ചത്. ബെയ്‌ലിന്‍ ദാസിനെ സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. വാക്കുതര്‍ക്കത്തെ
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായ കേസ്; എക്സൈസ് അന്വേഷണം പാതിവഴിയിൽ
ഹൈബ്രിഡ് കഞ്ചാവ് സംവിധായകരിൽ നിന്ന് പിടികൂടിയ കേസിൽ എക്സൈസ് അന്വേഷണം വഴിമുട്ടി. സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പിടിയിലായ കേസിൽ കഞ്ചാവ് നൽകിയ ആളെ 20 ദിവസമായിട്ടും കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ ഇയാൾ ഉപയോഗിക്കുന്നത് നേപ്പാളിൽ നിന്നെടുത്ത സിമെന്നും സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ എക്സൈസ് നിയോഗിച്ചിരുന്നു. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിൻ്റെ ഫ്ലാറ്റിൽ നിന്ന് ഏപ്രില്‍ 27 നാണ് സംവിധായകരെയും ഇവരുടെ സുഹൃത്ത് ഷാലിഫ്
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ: പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍ പാർലമെൻ്റിൽ
ഇന്ത്യയുമായി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് 18 വരെ വെടിനിർത്തൽ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ-പാക് സൈനിക തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടിയത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിട്ടുണ്ട്. ഇസ്ഹാഖ് ദർ പറഞ്ഞു.
ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്ന കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു
ഐവിന്‍ ജിജോയെ കാറിടിപ്പിച്ച് കൊന്ന കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കുറ്റം സമ്മതിച്ചു. നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം തട്ടിയതിന് പിന്നാലെ യുവാവിനെ മര്‍ദിച്ചെന്നും വീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്‍കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി
കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസ്; സോനു നിഗമിൻ്റെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു
ഗായകൻ സോനു നിഗമിൻ്റെ കന്നഡവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജിയിൽ ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടേതാണ് നടപടി. അന്വേഷണവുമായി സഹകരിച്ചാൽ അറസ്റ്റുപോലുള്ള നടപടികൾ സ്വീകരിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇനി കേസ് പരിഗണിക്കുന്നതുവരെ അന്വേഷണത്തിൻ്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് കോടതി തടഞ്ഞു. സോനു നിഗം മൊഴി രേഖപ്പെടുത്താൻ പോലീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. വീഡിയോ കോൺഫറൻസ് വഴി
ഇന്ത്യ -പാക് വെടിനിർത്തൽ മെയ് 18 വരെ തുടരാൻ ധാരണ
എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്തിവച്ചത് മെയ് 18 വരെ തുടരാൻ ഇന്ത്യയും പാകിസ്താനും ധാരണയായി. മെയ് 18 വരെ വെടിനിർത്തൽ കരാർ നീട്ടിയതായും ഇന്ത്യൻ ഡിജിഎംഒ ലഫ്റ്റനൻ്റ് ജനറൽ രാജീവ് ഘായിയും പാകിസ്‌താൻ ഡിജിഎംഒ മേജർ ജനറൽ കാഷിഫ് അബ്ദുല്ലയും ഹോട്ട്‌ലൈൻ വഴി ചർച്ച നടത്തിയതായും പാകിസ്‌താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 7 ന് അർദ്ധരാത്രി പഹൽഗാം ഭീകരാക്രമണത്തിന്
സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 880 രൂപ വര്‍ധിച്ച് 69,000 ന് മുകളില്‍ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 69,760 രൂപയാണ്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില. ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില ആദ്യമായി 70000 ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്.അതേസമയം, ലോകവിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുകയാണ്.