ഷഹബാസ് കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പരീക്ഷാ ഫലം തടഞ്ഞുവച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമ വിരുദ്ധമാണെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. പരീക്ഷാ ഫലം തടഞ്ഞു വെക്കണമെങ്കില്‍ പരീക്ഷയില്‍ ക്രമക്കേട് നടക്കണം. എന്നാല്‍ ഈ 6 വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

Related Posts