കന്നഡ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന ബാങ്ക് മാനേജരെ എസ്‌ബിഐ സ്ഥലം മാറ്റി
Karnataka
0 min read
11.6k

കന്നഡ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന ബാങ്ക് മാനേജരെ എസ്‌ബിഐ സ്ഥലം മാറ്റി

മെയ്‌ 21, 2025
0

കന്നഡയിൽ ഉപയോക്താവിനോട് സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ എസ്‌ബിഐ സ്ഥലം മാറ്റിയതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് മാനേജരുടെ നടപടിയെ അപലപിച്ച് പങ്കുവെച്ച സാമൂഹികമാധ്യമ കുറിപ്പിലാണ്. ഇംഗ്ലീഷിലോ കന്നഡയിലോ സംസാരിക്കാൻ തയ്യാറാകാതിരിക്കുകയും പൗരന്മാരോട് അവഗണന കാണിക്കുകയും ചെയ്‌ത ബാങ്ക് മാനേജരുടെ പെരുമാറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയ എസ്ബിഐയുടെ നടപടിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ വിഷയം ഇതോടെ ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.

Continue Reading
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
India
1 min read
10.6k

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

മെയ്‌ 21, 2025
0

പ്രൊഫ. അലി ഖാന്‍ മഹ്‌മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തില്‍ അറസ്റ്റിലായ അശോക സര്‍വകലാശാല അസോ. പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാലജാമ്യം സുപ്രീംകോടതി അനുവദിച്ചു. സുപ്രീംകോടതി കര്‍ശന ഉപാധികളോടെയാണ് അലി ഖാന് ജാമ്യം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഓൺലൈനിലോ അല്ലാതെയോ ഒന്നും എഴുതുകയോ സംസാരിക്കുകയോ ചെയ്യരുത്,ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ പഹൽഗാം ആക്രമണത്തെക്കുറിച്ചോ അഭിപ്രായം പറയരുത്, പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് സുപ്രീംകോടതി

Continue Reading
ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ചു
India
1 min read
9.9k

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ചു

മെയ്‌ 21, 2025
0

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. ഇന്നു രാവിലെ ഛത്തീസ്‌ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ആക്രമണമുണ്ടായത്. അബുജ്‌മദ് മേഖലയിൽ നിന്നുള്ള മാവോയിസ്റ്റുകളുമായി ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള ജവാന്മാരാണ് (ഡിആർജി) ഏറ്റുമുട്ടിയത്. മാവോയിസ്റ്റ് നേതാവ് അബുജ്മദ് മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ദന്ദേവാഡ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗോൻ എന്നിവിടങ്ങളിൽ നിന്ന് ഡിആർജി ജവാന്മാരെത്തി തെരച്ചിൽ നടത്തുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണം ഇതിനിടെയാണ് ഉണ്ടായത്. കഴിഞ്ഞമാസം ഛത്തീസ്ഗഡ്- തെലങ്കാന അതിർത്തിയിലായി ‘ബ്ലാക്ക് ഫോറസ്റ്റ്’

Continue Reading
മദ്യലഹരിയില്‍ കിടപ്പിലായ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു
Kerala
0 min read
11.3k

മദ്യലഹരിയില്‍ കിടപ്പിലായ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

മെയ്‌ 21, 2025
0

കിടപ്പിലായ അമ്മയെ മദ്യലഹരിയില്‍ മകന്‍ ചവിട്ടിക്കൊന്നു. തിരുവനന്തപുരം തേക്കട ഭൂതകുഴി പുത്തന്‍ വീട്ടില്‍ ഓമന (75) യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍ (50) ചവിട്ടിക്കൊന്നത്. മകന്‍ മണികണ്ഠനെ സംഭവത്തില്‍ വട്ടപ്പാറ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മണികണ്ഠന്‍ മദ്യലഹരിയില്‍ ഓമനയെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓമനയുടെ എല്ലുകള്‍ ചവിട്ടേറ്റ് പൊട്ടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Continue Reading
മെമു ട്രെ​യി​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി
Karnataka
1 min read
11.6k

മെമു ട്രെ​യി​ൻ സ​ർ​വി​സ് റ​ദ്ദാ​ക്കി

മെയ്‌ 21, 2025
0

മൂലനൂർ, കുപ്പം, റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തി നടക്കുന്നതിനാൽ കുപ്പം – ബം ഗാർപേട്ട് മെമു (66527) മേയ് 22, 29, ജൂൺ 3 തീയതികളിൽ സർവിസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൃഷ്ണരാജപുരം- കുപ്പം മെമു (66534) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ ഭാഗികമായും സർവിസ് റദ്ദാക്കി. കുപ്പം, ബംഗാർപേട്ട് സ്‌റ്റേഷനുകൾക്കിടയിലാണ് റദ്ദാക്കിയത്.

Continue Reading
കർണാടകയിൽ ബൈക്ക് അപകടത്തില്‍ യുവതി മരിച്ച സംഭവം; കൊന്നത് കുട്ടികളുണ്ടാകാത്തതിനാല്‍
Karnataka
0 min read
9.7k

കർണാടകയിൽ ബൈക്ക് അപകടത്തില്‍ യുവതി മരിച്ച സംഭവം; കൊന്നത് കുട്ടികളുണ്ടാകാത്തതിനാല്‍

മെയ്‌ 21, 2025
0

കർണാടകയിലെ ബെലഗാവിയിൽ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനാല്‍ യുവതിയെ ഭര്‍തൃമാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അപകടമരണമെന്ന് കൊലയ്ക്കുശേഷം വരുത്തിത്തീര്‍ക്കാനും ശ്രമം നടന്നതായി പോലീസ് അറിയിച്ചു. കർണാടക ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ മലബാഡി ഗ്രാമത്തിലെ സന്തോഷ് ഹോണകണ്ഡേയുടെ ഭാര്യ രേണുകയാണ് (34) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. ശനിയാഴ്ച‌ രാത്രി രേണുകയെ മോട്ടോർ സൈക്കിളിൽ സന്തോഷിൻ്റെ മാതാപിതാക്കളായ കമണ്ണയും ജയശ്രീയും ചേർന്ന് കയറ്റിക്കൊണ്ടുപോയി. അവർ രേണുകയെ മലബാഡി ഗ്രാമത്തിന്

Continue Reading
മോഷണക്കുറ്റം ചുമത്തി യുവതി മാനസീക പീഡനത്തിന് ഇരയായ സംഭവം; പേരൂർക്കട സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനേയും സസ്പെൻഡ് ചെയ്‌തു
Kerala
0 min read
10.3k

മോഷണക്കുറ്റം ചുമത്തി യുവതി മാനസീക പീഡനത്തിന് ഇരയായ സംഭവം; പേരൂർക്കട സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനേയും സസ്പെൻഡ് ചെയ്‌തു

മെയ്‌ 21, 2025
0

മോഷണക്കുറ്റം ചുമത്തി പോലീസ് സ്‌റ്റേഷനിൽ യുവതി മാനസീക പീഡനത്തിന് ഇരയായ സംഭവത്തിൽ പേരൂർക്കട സ്‌റ്റേഷനിലെ എഎസ്ഐ പ്രസന്നനേയും സസ്പെൻഡ് ചെയ്‌തു. ബിന്ദുവിനെ 20 മണിക്കൂർ പോലീസ് സ്റ്റേഷനിൽ നിർത്തിയ പോലീസിൻ്റെ നടപടിയിൽ ബിന്ദുവിനെതിരേ ഏറ്റവും മോശമായി പെരുമാറിയത് പ്രസന്നൻ ആയിരുന്നെന്നാണ് ബിന്ദു നേരത്തേ പ്രതികരിച്ചത്. കേസിൽ നേരത്തേ സ്‌റ്റേഷൻ എസ്ഐ പ്രസാദിനെയും സസ്പെൻ്റ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിയിൽ താൻ തൃപ്‌തയല്ലെന്നും തന്നെ ഏറ്റവും അപമാനിച്ചത് പ്രസന്നൻ ആയിരുന്നെന്ന് ബിന്ദു

Continue Reading
കുതിച്ചുയർന്ന് സ്വർണ്ണം; സ്വർണ്ണവിലയിൽ വൻ വർദ്ധന
Kerala
0 min read
11.3k

കുതിച്ചുയർന്ന് സ്വർണ്ണം; സ്വർണ്ണവിലയിൽ വൻ വർദ്ധന

മെയ്‌ 21, 2025
0

സംസ്ഥാനത്തു ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണ്ണ വിലയിൽ വൻ വർദ്ധന. പവന് 1760 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഒരു പവൻ്റെ വില 71,440 രൂപയായി വർദ്ധിച്ചു. ഗ്രാമിന് 220 രൂപയും വർദ്ധിച്ചു. ഗ്രാമിൻ്റെ വില 8930 രൂപയായാണ് വർദ്ധിച്ചത്. ലോക വിപണിയിലും സ്വർണ്ണവില ഉയരുകയാണ്. ഒരാഴ്ചക്കിടയിലെ ഉയർന്ന നിരക്കിലേക്ക് ലോകവിപണിയിൽ സ്വർണ്ണവിലയെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. 0.3 ശതമാനമാണ് ഉയർന്നത്. 3,295.80 ഡോളറായാണ് വില ഉയർന്നത്.

Continue Reading
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിൻ്റെ ‘ഹൃദയ വിളക്ക്’ (Heart Lamp) ചെറുകഥാ സമാഹാരത്തിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം
Karnataka
1 min read
12.8k

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിൻ്റെ ‘ഹൃദയ വിളക്ക്’ (Heart Lamp) ചെറുകഥാ സമാഹാരത്തിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം

മെയ്‌ 21, 2025
0

‘ഹൃദയ വിളക്ക്’ (Heart Lamp)ചെറുകഥാ സമാഹാരത്തിന് കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം ലഭിച്ചു. ചെറുകഥാ സമാഹാരങ്ങളുടെ വിഭാഗത്തിൽ ആണ് പുരസ്‌കാരം. 2022-ൽ ഹിന്ദിയിൽ എഴുതപ്പെട്ട ഗീതാഞ്ജലി ശ്രീയുടെ മണൽ ശവകുടീരം (Tomb of Sand) എന്ന പുസ്തകം നോവൽ വിഭാഗത്തിൽ ബുക്കർ പുരസ്‌കാരം നേടിയിരുന്നു. വിവർത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്‌കാരം ഏറ്റു വാങ്ങി. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്‌കാരം ഏറ്റു വാങ്ങിയത്.

Continue Reading
100-ാം ദിവസം പിന്നിട്ട് ആശമാരുടെ പ്രതിഷേധജ്വാല
Kerala
1 min read
12.2k

100-ാം ദിവസം പിന്നിട്ട് ആശമാരുടെ പ്രതിഷേധജ്വാല

മെയ്‌ 21, 2025
0

സംസ്ഥാന സര്‍ക്കാര്‍ ആഘോഷത്തോടെ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ചൊവ്വാഴ്ചയാണ് സമരത്തിൻ്റെ 100-ാം ദിനത്തില്‍ പ്രതിഷേധജ്വാല ഉയര്‍ന്നത്. സര്‍ക്കാരിൻ്റെ പിടിവാശിക്കു മുന്നില്‍ തളരാതെ ആശവര്‍ക്കര്‍മാരുടെ സമരവേദിയില്‍ നൂറ് തീപ്പന്തം ഉയര്‍ന്നു. ആശപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും നടത്തി. ‘മനഃസാക്ഷിയുള്ളവരെല്ലാം ആശമാര്‍ക്കൊപ്പമാണെന്നും രാജ്യമൊട്ടാകെ അവരുടെ പോരാട്ടത്തിൻ്റെ അലയൊലി ഇതിനോടകം എത്തിക്കഴിഞ്ഞെന്നും’ കവയിത്രി റോസ് മേരി സമരം ഉദ്ഘാടനം ചെയ്തുകൊണ്ടുപറഞ്ഞു. ആശമാരുടെ ധർമസമരത്തിന് ജനമനസ്സ് കൂടെയുള്ളപ്പോൾ അവർ നിരാശരാകേണ്ടിവരില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

Continue Reading