തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ കാര്‍ അപകടത്തില്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
Kerala
0 min read
10.1k

തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ കാര്‍ അപകടത്തില്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മെയ്‌ 20, 2025
0

നിയന്ത്രണം വിട്ട കാര്‍ വഴിയരുകിലെ മരത്തിലിടിച്ച് തിരുപ്പൂരില്‍ മൂന്ന് മലയാളികള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുപ്പൂര്‍ കാങ്കയത്തിനടുത്താണ് സംഭവം. ഇടുക്കി മുന്നാറിലെ ഗൂഡര്‍ വിള എസ്റ്റേറ്റ് പ്രദേശത്തെ സി.രാജ എന്ന നിക്‌സന്‍(46), ഭാര്യ ജാനകി (40), മകള്‍ ഹേമ നേത്ര (15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇളയമകള്‍ മൗന സെറിനിനെ (11) പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ജില്ലയിലെ അരസലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി.

Continue Reading
ദേശീയപാതയിലെ വിള്ളല്‍; ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala
1 min read
9.1k

ദേശീയപാതയിലെ വിള്ളല്‍; ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മെയ്‌ 20, 2025
0

ദേശീയപാതകളിലെ വിള്ളലും ഇടിഞ്ഞുവീണ സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപ്രകൃതിക്കനുസരിച്ചാണോ നിര്‍മ്മാണം നടന്നതെന്ന് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം കൂരിയാട് ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണതടക്കം കഴിഞ്ഞ ദിവസങ്ങളിലായി നിര്‍മ്മാണത്തിലിരുന്ന പാതയില്‍ മൂന്നിടങ്ങളില്‍ വിള്ളല്‍ വീണതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘ നല്ലരീതിയില്‍ ദേശീയപാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലുണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നടപടികള്‍

Continue Reading
പാകിസ്ഥാനിലെ അണക്കെട്ട് നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുമെന്ന് ചൈന
World
0 min read
8.8k

പാകിസ്ഥാനിലെ അണക്കെട്ട് നിർമ്മാണം വേഗത്തിൽ പൂർത്തികരിക്കുമെന്ന് ചൈന

മെയ്‌ 20, 2025
0

പഹൽഗാം ഭീകരാക്രമണത്തിന്‌ പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ച സാഹചര്യത്തിൽ പാകിസ്ഥാനിലെ അണക്കെട്ട് നിർമാണം വേഗത്തിലാക്കുമെന്ന പ്രഖ്യാപനവുമായി ചൈന. ഖൈബർ പക്തൂൻഖ്വയി പ്രവശ്യയിലെ മൊഹ്‍മന്ത് എന്ന അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കാൻ ചൈന തീരുമാനിച്ചതായി ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ചൈന മൊഹ്‍മന്ത് അണക്കെട്ട് നിർമ്മാണം തുടങ്ങിയത് 2019 സെപ്തംബറിലാണ്. നിർമാണം അടുത്ത വർഷം പൂർത്തിയാക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കമ്മിഷനിങ്

Continue Reading
കണ്ണൂരിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
Kerala
0 min read
10.3k

കണ്ണൂരിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

മെയ്‌ 20, 2025
0

യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കണ്ണൂരിലെ കാഞ്ഞിരക്കൊല്ലിയില്‍ നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍. നിതീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച നിതീഷ് കൊല്ലപ്പണിക്കാരനാണ്. രണ്ട് ദിവസമായി ബൈക്കില്‍ രണ്ടംഗ സംഘം നിതീഷിൻ്റെ വീടിന് ചുറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സമയം നിതീഷ് വീട്ടിലെ ആലയില്‍ പണിയെടുക്കുകയായിരുന്നു. വീട്ടിലെത്തിയ സംഘം നീതീഷുമായി

Continue Reading
പ്രണയ പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ മൂവി; ‘നേരറിയും നേരത്ത്’ മേയ് 30 ന് പ്രദർശനത്തിന്
Entertainment
1 min read
11.4k

പ്രണയ പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ മൂവി; ‘നേരറിയും നേരത്ത്’ മേയ് 30 ന് പ്രദർശനത്തിന്

മെയ്‌ 20, 2025
0

പ്രണയ പശ്ചാത്തലത്തിൽ ഒരു ഫാമിലി ത്രില്ലർ മൂവി നേരറിയും നേരത്ത്’ മേയ് 30 ന് പ്രദർശനത്തിന്. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നേരറിയും നേരത്ത് മേയ് 30 ന് പ്രദർശനത്തിനെത്തും. ഫറാ ഷിബ്‌ല, അഭിറാം രാധാകൃഷ്ണൻ, സ്വാതിദാസ് പ്രഭു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എസ്. ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ. വിമല, ബേബി വേദിക, നിഷാന്ത് എസ്.എസ്,

Continue Reading
സംസ്ഥാനത്താകെ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്
Kerala
0 min read
9.0k

സംസ്ഥാനത്താകെ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്

മെയ്‌ 20, 2025
0

സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 5 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, , ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തിൽ മഴ അതിശക്തമായിയിരിക്കുകയാണ്. കനത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടും കാറ്റോടും

Continue Reading
ഉത്തര്‍പ്രദേശില്‍ രാജധാനി ഉള്‍പ്പെടെ രണ്ടു തീവണ്ടികൾ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി
India
0 min read
8.7k

ഉത്തര്‍പ്രദേശില്‍ രാജധാനി ഉള്‍പ്പെടെ രണ്ടു തീവണ്ടികൾ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി

മെയ്‌ 20, 2025
0

ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിൽ ട്രെയിന്‍ അട്ടിമറി ശ്രമം. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. എന്നാല്‍ ലോക്കോ പൈലറ്റിൻ്റെ അടിയന്തിര ഇടപെടല്‍ വലിയ അപകടം ഒഴിവായി. ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയിട്ടായിരുന്നു ട്രെയിന്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ തടസ്സം കണ്ടതിനെത്തുടര്‍ന്ന് വഴിമധ്യേ ലോക്കോ പൈലറ്റ് ഉടന്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിടുകയും റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിക്കുകയുമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കുളള രാജധാനി

Continue Reading
മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിരോധിച്ചു
Kerala
0 min read
10.7k

മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍; ഗതാഗതം നിരോധിച്ചു

മെയ്‌ 20, 2025
0

മലപ്പുറം ദേശീയപാതയില്‍ വിള്ളല്‍. തിരൂരങ്ങാടി കൂരിയാട് ദേശീയപാതയില്‍ തലപ്പാറ ഭാഗത്താണ് റോഡില്‍ വിള്ളല്‍ കാണപ്പെട്ടത്. നിര്‍മാണം പൂര്‍ത്തിയായ പുതിയ ആറുവരി പാതയിലാണ് ചൊവ്വാഴ്ച രാവിലെ മീറ്ററുകളോളം നീളത്തില്‍ വിള്ളല്‍കണ്ടത്. ദേശീയപാതയില്‍ സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നിലവില്‍ വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴിയാണ് വഴിതിരിച്ചു വിടുന്നത്. ദേശീയപാതയുടെ ഒരുഭാഗം കഴിഞ്ഞദിവസം തകര്‍ന്നുവീണ കൂരിയാടിന് 4 കിലോമീറ്ററോളം അകലെയാണ് വിള്ളല്‍ കണ്ടെത്തിയ തലപ്പാറ പ്രദേശം. ദേശീയപാത അധികൃതരും വിദഗ്ധരും തിരൂരങ്ങാടി പോലീസും

Continue Reading
ബംഗളൂരിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത
Karnataka
0 min read
11.0k

ബംഗളൂരിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത

മെയ്‌ 20, 2025
0

ഇന്നും ബംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച പകൽ വരെ തുടർച്ചയായി പെയ്‌ത മഴയിൽ നഗരം വെള്ളക്കെട്ടിൽ മുങ്ങി. അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി. മഴയെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർ മരിച്ചതായാണ് വിവരം. 20 ൽ അധികം പുഴകൾ മഴ മൂലം കരകവിഞ്ഞൊഴുകിയതും വെള്ളക്കെട്ടിന് ആക്കം കൂട്ടി. ഫ്ലെ ഓവറുകളിലും തെരുവുകളിലും അണ്ടർപാസുകളിലുമടക്കം വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണമായി തടസപ്പെട്ടു. നഗരത്തിൽ

Continue Reading
ബാംഗ്ലൂരിൽ കനത്തമഴ; വെള്ളം പമ്പുചെയ്ത് കളയാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം
Karnataka
0 min read
12.3k

ബാംഗ്ലൂരിൽ കനത്തമഴ; വെള്ളം പമ്പുചെയ്ത് കളയാൻ ശ്രമിക്കവേ വൈദ്യുതാഘാതമേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം

മെയ്‌ 20, 2025
0

ബാംഗ്ലൂരിൽ അതിശക്തമായ മഴയെത്തുടർന്ന് അപ്പാർട്‌മെൻ്റിൻ്റെ ബേസ്മെൻ്റിൽ കയറിയ വെള്ളം പമ്പ് ചെയ്‌ത്‌ കളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ബിടിഎം സെക്കൻഡ് സ്റ്റേജിലെ ഡോളർ കോളനിയിൽ മധുവന അപ്പാർട്മെൻ്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്‌മെൻ്റിൽ സഹായിയായി ജോലി നോക്കുന്ന നേപ്പാൾ സ്വദേശി ഭരതിൻ്റെ മകൻ ദിനേഷ് (12) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത അതിശക്തമായ മഴയെത്തുടർന്നാണ് അപ്പാർട്മെൻ്റിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറിയ വെള്ളം നീക്കംചെയ്യാൻ

Continue Reading