ഫ്രാന്‍സിലെ ചര്‍ച്ചകള്‍ ഫലപ്രദം: ശശി തരൂര്‍
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം ഫ്രാന്‍സില്‍ എത്തി ഫ്രാന്‍സ് സെനറ്റ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് വിദേശകാര്യ-പ്രതിരോധ സമിതി (ഫോറിന്‍ അഫയേഴ്സ് ആന്‍റ് ഡിഫന്‍സ് കമ്മിറ്റി)യുമായാണ് ചര്‍ച്ച നടന്നത്. ഫ്രാന്‍സും ഇന്ത്യയുമായുള്ള പഹല്‍ഗാം ആക്രമണത്തെ ഫ്രാന്‍സിലെ സെനറ്റ് കമ്മിറ്റി അപലപിച്ചു. പഹല്‍ഗാം സംഭവത്തില്‍ അവര്‍ ആശങ്കയും ഇന്ത്യയോട് ഐക്യദാര്‍ഡ്യവും പ്രകടിപ്പിച്ചു – ശശി തരൂര്‍ പറഞ്ഞു. തന്ത്രപ്രധാന്യമുള്ള പങ്കാളിത്തം ഫ്രാന്‍സും ഇന്ത്യയും ബന്ധത്തിൻ്റെ ഉറപ്പ്, , ഇന്ത്യയുമായുള്ള ബന്ധത്തിൻ്റെ
ചാരപ്രവര്‍ത്തി; പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി
ഇന്ത്യ പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി. 24 മണിക്കൂറിനകം രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചാരപ്രവര്‍ത്തിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാന്‍ ഉദ്യോഗസ്ഥനെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് പുറത്താക്കിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്. ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഒരാഴ്ച മുമ്പ് ഇന്ത്യ പുറത്താക്കിയിരുന്നു. ഇന്ത്യയിലെ പാകിസ്താന്‍ നയതന്ത്രജ്ഞരോ ഉദ്യോഗസ്ഥരോ ആരും അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു
മഹാരാഷ്ട്രയിൽ പടർന്നു പിടിച്ച് കോവിഡ്; ഇതുവരെ രോഗം ബാധിച്ചവർ 106 പേർ
ഈ വർഷം ജനുവരി മുതൽ കോവിഡ്-19 ബാധിച്ച് മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്. മുംബൈയിൽ നിന്നാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. മരിച്ച രണ്ടു പേരും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നവരായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മരിച്ചവരിൽ ഒരാൾ നെഫ്രോട്ടിക് സിൻഡ്രോം ഉണ്ടായിരുന്ന ആളും മറ്റൊരാൾ കാൻസർ രോഗിയുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. കൊറോണ വൈറസ് സംശയത്തെ തുടർന്ന് ജനുവരി മുതൽ ആകെ 6,066 സ്വാബ് സാമ്പിളുകൾ പരിശോധിച്ചതായും
ദേശീയപാത 66ലെ തകർച്ച: കരാറുകാർക്കെതിരെ കർശന നടപടി ഉണ്ടാകും: മന്ത്രി നിതിൻ ഗഡ്കരി
മലപ്പുറം കൂരിയാട് ഭാഗത്ത് ഉണ്ടായ ദേശീയപാത തകർച്ചയിൽ അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകിയ ഇടി മുഹമ്മദ് ബഷീർ എംപിക്കാണ് ഗഡ്കരി ഉറപ്പുനൽകിയത്. യാത്രക്കാർ തലനാരിഴക്കാണ് നിർമ്മാണം നടക്കുന്ന ഭാഗത്തുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് എംപി മന്ത്രിയെ അറിയിച്ചു. ദേശീയപാത നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട്
കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തി; മയക്കുവെടിവെക്കാൻ നീക്കം
കാളികാവിലെ കടുവാ ദൗത്യത്തിൽ നിർണായക പുരോഗതി. കഴിഞ്ഞ 7 ദിവസമായി കാണാമറയത്തായിരുന്ന നരഭോജി കടുവയെ കരുവാരകുണ്ട് കേരള എസ്റ്റേറ്റിനു സമീപമുള്ള മദാരി എസ്റ്റേറ്റിലെ എസ് വളവിലുള്ളതായി കണ്ടെത്തി. നിലവിൽ സ്ഥലത്ത് വനപാലക സംഘം 4 ടീമുകളായി തിരിഞ്ഞാണ് നിരീക്ഷണം നടത്തുന്നത്. കടുവയെ കണ്ടാലുടൻ മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി ദൗത്യസംഘം പുറപ്പെട്ടു.
മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തൊടനുബന്ധിച്ച് ‘ഹൃദയപൂർവ്വം’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തൊടനുബന്ധിച്ച് ‘ഹൃദയപൂർവ്വം’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയപൂർവ്വം’. മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തിറക്കിയത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സംഗീത് പ്രതാപും, മാളവിക മോഹനും, മോഹൻലാലും ഒന്നിച്ചുള്ള ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. ലാലേട്ടൻ്റെ സ്വന്തം കൈപ്പടയിലാണ് ഹൃദയപൂർവ്വം എന്ന പോസ്റ്ററിൻ്റെ
ബംഗളൂരു റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട് കേസിൽ 18 കാരിയുടെ മൃതദേഹം
ബംഗളൂരു റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിനുള്ളിൽ ആക്കി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 18കാരിയുടെ മൃതദേഹം കാണപ്പെട്ടു. ഹൊസൂർ മെയിൻ റോഡിന് സമീപമുള്ള പഴയ ചന്ദപുര റെയിൽവേ പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിനടുത്താണ് സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുപോലുള്ള കേസുകൾ റെയിൽവേ പോലീസിൻ്റെ അധികാര പരിധിയിലാണാങ്കിലും തങ്ങളുടെ അധികാര പരിധിയിൽ വരുന്നതു കൊണ്ട് പൊലിസ് കേസെടുത്ത് അന്വേഷിക്കുമെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി കെ ബാബു വ്യക്തമാക്കി.
സംസ്ഥാനത്ത് മഴ ശക്തമാകും ഇടിമിന്നലും; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ബുധനാഴ്‌ച മുതൽ ഞായറാഴ്‌ച വരെയുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും പിന്നീട് ഞായറാഴ്‌ച വരെ മഴക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ വ്യാപകമാകാനുള്ള സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങൾ കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം.
അവർ ലഹരിക്കേസിലില്ല, കൊലപാതകവും ചെയ്‌തിട്ടില്ല; വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിട്ട പൂജാ ഖേദ്കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി
വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിട്ട ഐഎഎസ് മുൻ പ്രൊബേഷണറി ഓഫീസർ പൂജാ ഖേദ്കർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജരേഖ നിർമ്മിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഇവർക്കെതിരേ ഉയർന്നിരുന്നത്. പൂജയുടെ ഹർജി ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് പരിഗണിച്ചത്. കോടതി പൂജയോട് അന്വേഷണത്തോട് സഹകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡൽഹി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പൂജയ്ക്ക് മുൻകൂർജാമ്യം അനുവദിക്കുന്നതിനെ ശക്തമായി
കസ്റ്റഡി തടവുകാരിയെ രണ്ടു ദിവസം ഹോട്ടലിൽ താമസിപ്പിച്ചു സിനിമയിൽ അഭിനയിക്കാൻ പോയി; എസ്ഐക്ക് സസ്പെൻഷൻ
അനധികൃതമായി കസ്റ്റഡി തടവുകാരിയെ രണ്ടു ദിവസം ഹോട്ടലിൽ താമസിപ്പിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. തിരുവനന്തപുരം മ്യൂസിയം എസ്ഐ ഷെഫിനാണ് സസ്പെൻഷൻ ലഭിച്ചത്. എസ്ഐ ആരോഗ്യകാരണങ്ങൾ പറഞ്ഞ് അവധിയെടുത്തശേഷം ഇടുക്കിയിൽ സിനിമയിൽ അഭിനയിക്കാൻ പോയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എംബിബിഎസിനു സ്പെയിനിലെ ബാഴ്‌സിലോണയിൽ പ്രവേശനം വാങ്ങിത്തരാമെന്നു പറഞ്ഞ് വഴുതക്കാട് സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് എസ്ഐയുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അർച്ചനാ ഗൗതം മറ്റൊരു