കിടപ്പിലായ അമ്മയെ മദ്യലഹരിയില്‍ മകന്‍ ചവിട്ടിക്കൊന്നു. തിരുവനന്തപുരം തേക്കട ഭൂതകുഴി പുത്തന്‍ വീട്ടില്‍ ഓമന (75) യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍ (50) ചവിട്ടിക്കൊന്നത്. മകന്‍ മണികണ്ഠനെ സംഭവത്തില്‍ വട്ടപ്പാറ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മണികണ്ഠന്‍ മദ്യലഹരിയില്‍ ഓമനയെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓമനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓമനയുടെ എല്ലുകള്‍ ചവിട്ടേറ്റ് പൊട്ടിയിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Posts