അര്‍ജൻ്റിനയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ കോച്ച് ഡോറിവല്‍ ജൂനിയറിനെ പുറത്താക്കി
ഡോറിവല്‍ ജൂനിയര്‍ ബ്രസീലിൻ്റി മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജൻ്റിനയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷൻ്റെ നടപടി. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജൻ്റിനയോട് 4-1-നായിരുന്നു ബ്രസീല്‍ തോറ്റത്. ബ്രസീലിയൻ ദേശീയ ടീമിൻ്റെ പരിശീലകൻ ഡോറിവൽ ജൂനിയർ ഇനി ടീമിൻ്റെ ചുമതലയിൽ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു’ സിബിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. ഡാറിവൽ ജൂനിയറിനോട് നന്ദി പറഞ്ഞ ബ്രസീൽ ഫുട്‌ബോൾ
അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം; കേരള സർവകലാശാല
കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. ലഹരി ഉപയോഗം തടയുന്നതിൻ്റെ ഭാഗമായി പുതിയ നീക്കവുമായി കേരള സർവകലാശാല. ലഹരി വിരുദ്ധ കോളേജുകൾക്ക് അവാർഡ് നൽകുമെന്നും എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകൾ സ്ഥാപിക്കുമെന്നും സർവകലാശാല അറിയിച്ചു.ബുധനാഴ്ച ചേർന്ന സെനറ്റ് യോഗത്തിലാണ് കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ലഹരി പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അഫിലിയേറ്റഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ താൻ
നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ അച്ഛനും മകനും ഇരിക്കുന്നതിനിടെ തീ ആളിക്കത്തി
പാലക്കാട് മണ്ണാർകാട് നിർത്തിയിട്ട സ്‌കൂട്ടറിൽ തീപിടിച്ച് 6 വയസുകാരന് പൊള്ളലേറ്റു. ഇന്നലെ രാത്രി 11 മണിക്കാണ് പാലക്കാട് മണ്ണാർകാട് ചന്തപ്പടിയിൽ സംഭവമുണ്ടായത്. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ഹനാനുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. ഇവർ തീ ആളിക്കത്തുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫോൺ കോൾ യാത്രയ്‌ക്കിടെ വന്നതിനെത്തുടർന്ന് സ്‌കൂട്ടർ നിർത്തി സംസാരിക്കുന്നതിനിടെയാണ് തീപിടിച്ചത്. സ്‌കൂട്ടറിൻ്റെ എഞ്ചിൻ്റെ ഭാഗത്ത് നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടൻ തന്നെ ഹംസക്കുട്ടി മകനെ എടുത്ത് മാറ്റി.
പാൽ വില വർധന മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കും: മുഖ്യമന്ത്രി
കർണാടകയിൽ പാൽ വില വർധിപ്പിക്കുന്ന കാര്യത്തിൽ മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക കോ ഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ് (കെ.എം.എഫ്) ചെയർപേഴ്സന്മാരുമായും ജില്ല പാൽ യൂനിയനുകളുമായും മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ പാലിനും തൈരിനും ലിറ്ററിന് 3 രൂപ വർധന നിർദേശിച്ചിരുന്നു. ലാഭമുണ്ടാക്കുകയല്ല കർഷകർക്ക് നേട്ടമുണ്ടാക്കുക എന്നതാണ് യൂനിയനുകളുടെ പ്രാഥമിക ലക്ഷ്യമെന്ന് സിദ്ധരാമയ്യ ഊന്നിപ്പറഞ്ഞു. കർണാടകയിൽ പാൽ വില താരതമ്യേന കുറവാണെന്ന്
വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്കുള്ള വാഹന പ്രവേശം നിയന്ത്രണം ഏർപ്പെടുത്തി
ബംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്കുള്ള വാഹന പ്രവേശം പാത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഏപ്രിൽ 25 വരെ പ്രവൃത്തി ദിവസങ്ങളിൽ നിരോധിച്ചു. വാഹനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ അനുവദിക്കില്ലെങ്കിലും വാരാന്ത്യങ്ങളിൽ നിരോധനം ബാധകമല്ല. വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ തിങ്കളാഴ്‌ച രാവിലെ എട്ടുവരെ വാഹന ഗതാഗതം അനുവദിക്കും. നന്ദി ഹിൽസിലേക്കുള്ള പാതകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 4.90 കോടി രൂപ ചെലവ്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 3 മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് 6 പേർക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലും സ്കൂട്ടറിലും ഇടിക്കുകയായി രുന്നു. ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, സ്കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന വിയ്യൂർ സ്വദേശി ജുബീഷ്, രാജേഷ്, കാർ യാത്രികരായ വടകര കുനിങ്ങാട് സ്വദേശി കളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാൻ എന്നിവർക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു
വഖ്ഫ് നിയമഭേദഗതി ബില്ല്; ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ വഖ്ഫ് നിയമഭേദഗതി ബില്ല് ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ പാര്‍ലമെൻ്റ് കോംപ്ലക്‌സിലെ കോണ്‍ഫറന്‍സ് റൂമിലാണ് യോഗം നടക്കുന്നത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ട് എംപിമാരുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിക്കും. നിയമഭേദഗതിയിലെ വിവിധ വ്യവസ്ഥകളെ കുറിച്ച് വിശദീകരിക്കും. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് യോഗമെന്ന് സൂചനയുണ്ട്.
തൊലിയുടെ നിറത്തിൻ്റെ പേരില്‍ അപമാനം; ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍
തൊലിയുടെ നിറത്തിൻ്റെ പേരില്‍ അപമാനം നേരിട്ടെന്ന് വെളിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ് കറുപ്പെന്നും അതിനെ ഇത്ര നിന്ദിക്കുന്നത് എന്തിനാണെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഭർത്താവിൻ്റെയും തൻ്റെയും നിറങ്ങളെ താരതമ്യപ്പെടുത്തി ഒരാൾ നടത്തിയ മോശം പരാമർശത്തിനെതിരേയാണ് ചീഫ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിപ്പിട്ടത്. മനോഹരമായ നിറമായ കറുപ്പിനെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കുറിപ്പിൽ ചോദിക്കുന്നു. നിറത്തിൻ്റെ പേരിൽ വർണ്ണ വിവേചനം നേരിട്ടെന്ന
കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ ക്കാരായ പ്രതികളെ വെറുതെ വിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴിമാറ്റിയതും തിരിച്ചടിയായി. കേസിലാസ്‌പദമായ സംഭവം നടക്കുന്നത് 2022 ലാണ്. ഡി. വൈ.എഫ് ഐ പ്രവർത്തകരായ 7 പേരായിരുന്നു പ്രതികൾ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുൺ ഉൾപ്പെടെ ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. സുരക്ഷ