ബംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്ത‌മായ വിനോദസഞ്ചാര കേന്ദ്രമായ നന്ദി ഹിൽസിലേക്കുള്ള വാഹന പ്രവേശം പാത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഏപ്രിൽ 25 വരെ പ്രവൃത്തി ദിവസങ്ങളിൽ നിരോധിച്ചു. വാഹനങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ അനുവദിക്കില്ലെങ്കിലും വാരാന്ത്യങ്ങളിൽ നിരോധനം ബാധകമല്ല.

വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ തിങ്കളാഴ്‌ച രാവിലെ എട്ടുവരെ വാഹന ഗതാഗതം അനുവദിക്കും. നന്ദി ഹിൽസിലേക്കുള്ള പാതകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 4.90 കോടി രൂപ ചെലവ് പ്ര തീക്ഷിക്കുന്ന അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. വാഹന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കാൽനടയായി കുന്നുകൾ കയറാൻ അനുവാദമുണ്ടാകും.

Related Posts