അമേരിക്കൻ വ്യോമസേനയിൽ നിന്ന് അഞ്ച് C – 17 എയർക്രാഫ്റ്റ് കൂടി വാങ്ങാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നു
അമേരിക്കൻ വ്യോമസേനയിൽ നിന്ന് അഞ്ച് C – 17 ഗ്ലോബ്‌മാസ്റ്റർ III ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കൂടി വാങ്ങാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നു. C – 17 ഗ്ലോബ്‌മാസ്റ്റർ III ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് II നിരവധി സവിശേഷതങ്ങൾ നിറഞ്ഞ എയർക്രാഫ്റ്റുകളിൽ ഒന്നാണ് ഇത്. സെെനികരെ വേഗത്തിൽ ദീർഘദൂരം എത്തിക്കാൻ ഈ എയർക്രാഫ്റ്റിന് കഴിയും. 2022ൽ ഈ വിമാനം അരുണാചൽ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന ലാൻഡ് ചെയ്തിരുന്നു. C-17 ഗ്ലോബ്മാസ്റ്റർ ഏറ്റവും കൂടുതലുള്ള
ഖേലോ ഇന്ത്യക്ക് ആയിരം കോടി; കായിക മേഖലയ്‌ക്ക് ഉണര്‍വും പ്രതീക്ഷയും നൽകുന്നു; പി.ടി. ഉഷ
വികസിത ഭാരതത്തിന് അടിത്തറപാകുന്ന ബജറ്റ് സമസ്ത മേഖലയ്‌ക്കും പ്രതീക്ഷയും ഉണര്‍വും നല്കുന്നതാണെന്ന് ഡോ. പി.ടി. ഉഷ എംപി. ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും അനുവദിച്ചതിലൂടെ കായിക മേഖലയ്‌ക്കും യുവാക്കള്‍ക്കും അവരുടെ കായിക സ്വപ്‌നങ്ങള്‍ക്കും ഊര്‍ജ്ജമേകിയതായും പി.ടി. ഉഷ എംപി പ്രസ്താവനയില്‍ പറഞ്ഞു. താഴെ തട്ടില്‍ നിന്നുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1000 കോടി അനുവദിച്ചത്. കായിക താരങ്ങള്‍ക്കായി
അണ്ടർ 19 വനിതാ ട്വൻ്റി 20 കീരിടം നിലനിർത്തി ഇന്ത്യ
അണ്ടർ 19 വനിതാ ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ട്വൻ്റി 20 കീരിടം നിലനിർത്തിയത്. ക്വലാലംപൂർ, ബയുമാസ് ഓവലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു. സനിക ചാൽകെ (26) ഗൊങ്കടി തൃഷ (44), എന്നിവറായിരുന്നു ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 36 റൺസ് നേടിയ
സൗന്ദര്യം കുറവാണെന്നു പറഞ്ഞ് പീഡനം; വിഷ്ണുജയുടെ ആത്മഹത്യ; ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു
മലപ്പുറം എളങ്കൂരിൽ കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ചയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് പ്രബിനെ കസ്‌റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തത്. ഭർത്യവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. ജനുവരി 30 നു വൈകിട്ട് 5.30 ന് ആണു മരണ വിവരം ബന്ധുക്കൾ അറിഞ്ഞത്. ബെഡ് റൂമിൻ്റെ ജനലിൽ തൂങ്ങിമരിച്ച
ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്; ചർച്ച പരാജയം
കെഎസ് ആർടിസി പണിമുടക്ക് ഒഴിവാക്കാൻ വേണ്ടി സിഎം ഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഐ എൻ ടിയുസി യൂണിയനുകളുടെ കൂട്ടായ്‌മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ അറിയിച്ചത് തിങ്കഴാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്‌ച രാത്രി 12 വരെ 24 മണിക്കൂർ പണിമുടക്കുമെന്നാണ്. പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ശമ്പള വിതരണത്തിൽ പോലും മാനേജ്മെൻ്റ് ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണെന്ന് ടിഡിഎഫ് വൈസ് പ്രസിഡൻ്റുമാരായ ടി സോണിയും ഡി അജയകുമാറും
പതിനഞ്ചുകാരൻ്റെ ആത്മഹത്യ; ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ഡീലിറ്റ് ചെയ്ത നിലയിൽ, അന്വേഷണമാരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
തൃപ്പുണിത്തുറയിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് 15 വയസുകാരൻ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. മരിച്ച മിഹിർ മുഹമ്മദ് പഠിച്ച തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തി ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസർ വിവരങ്ങൾ ശേഖരിച്ചു. അധ്യാപകരിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. രണ്ട് ദിവസത്തിനകം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്നാണ് സൂചന. അതേസമയം മിഹിർ മുഹമ്മദിന് സ്കൂളിൽ നിന്ന് റാഗിങ് നേരിടേണ്ടി
മണിയൻപിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകൾ; അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു
മണിയൻപിള്ള രാജുവിനെതിരേ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ നടിയുടെ പരാതിയിൽ നടന്മാരായ മുകേഷ്, , അഡ്വ. വി. എസ്. ചന്ദ്രശേഖരൻ ഇടവേള ബാബു എന്നിവരുടെപേരിൽ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപ മാനിച്ചതിന് നടൻ മണിയൻപിള്ള രാജു, പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ വിച്ചു എന്നിവരുടെ
ആശിര്‍വാദ് സിനിമാസ് ഡോട്‌കോം; ആശിർവാദ് നിർമ്മിച്ച മുഴുവൻ സിനിമകളുടേയും സമഗ്ര വിവരവും ടിക്കറ്റ് ബുക്കിംഗ് സംവിധാനവുമെല്ലാം ഒരു കുടക്കീഴിൽ
ആൻ്റണി പെരുമ്പാവൂരിൻ്റെ നിർമ്മാണ കമ്പനി ആശിർവാദ് സിനിമാസ് നിർമ്മിച്ച മുഴുവൻ സിനിമകളുടേയും സമഗ്ര വിവരവും ടിക്കറ്റ് ബുക്കിംഗ് സംവിധാവുമെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി പുതിയ വെബ് സൈറ്റ് ലോഞ്ച് ചെയ്തു. aashivardcinemas.com എന്ന സൈറ്റ് ലോഞ്ച് ചെയ്ത വിവരം ആൻ്റണി പെരുമ്പാവരാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിൽ 2000 ൽ ആണ് ആശിർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനി സ്ഥാപിതമായത്. ആശിർവാദ് നിർമ്മിച്ച മോഹൻലാൽ സിനിമകളുടെ യുട്യൂബ്
2026-ലെ തിരഞ്ഞെടുപ്പിലും ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കും; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
മുസ്ലീം ലീഗിനെ 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് ‘മ’ ലിറ്റററി ഫെസ്റ്റിലിൽ പി.കെ. കുഞ്ഞാലിക്കുട്ടി കൂടി പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ആവുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോൺഗ്രസിന് സമ്മതമാണെങ്കിൽ, ലീഗിന് സന്തോഷമെന്നായിരുന്നു അദ്ദേഹത്തിൻ്റെ
പ്രവചനവുമായി റിക്കി പോണ്ടിങ്; ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടും
പാക്കിസ്ഥാനിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്റ് ഫൈനലിൽ ആസ്ട്രേലിയയും ഇന്ത്യയും ഏറ്റുമുട്ടുമെന്ന് മുൻ ആസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് പറഞ്ഞു. പാകിസ്താനിൽ ഫെബ്രുവരി 19 ന് ടൂർണമെൻ്റ് ആരംഭിക്കും. ഇന്ത്യൻ ടീമിൻ്റെ മത്സരം യു.എ.ഇയിൽ വെച്ച് നടക്കും. സെമി ഫൈനലിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റ് രണ്ട് ടീമുകൾ എന്നും പോണ്ടിങ് പ്രവചിച്ചു. താരത്തിന്റെ പ്രവചനം ഐ.സി.സി റിവ്യൂ എന്ന പരിപാടിക്കിടെയാണ്. പരിപാടിയിൽ പങ്കെടുത്ത മുൻ ഇന്ത്യൻ