‘കോടതി നിലപാട് ആദ്യം വരട്ടെ’;മുകേഷ് വിഷയത്തിൽ എൽഡിഎഫ് കണ്‍വീനർ ടിപി രാമകൃഷ്‌ണൻ
മുകേഷ് എംഎൽഎയുടെ കേസ് കോടതിക്ക് മുന്നിലാണെന്നും കോടതിയുടെ നിലപാട് വന്ന ശേഷം മറ്റ് കാര്യങ്ങൾ നോക്കാമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് രാമകൃഷ്‌ണന്‍റെ പ്രതികരണം. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി ഇന്നലെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രവർത്തകർ മുകേഷ് എംഎൽഎയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സ്ത്രീ പീഡകരെ
ടാറ്റാ സ്റ്റീല്‍ ചെസ്സ് പ്രജ്ഞാനന്ദ ചാമ്പ്യന്‍; സഡന്‍ ഡെത്ത് ഗെയിമില്‍ ഗുകേഷിനെ പ്രജ്ഞാനന്ദ വീഴ്‌ത്തി
87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരന്‍ ചാമ്പ്യനാകുന്നത്. അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റ് വീതം നേടി സമനിലയിലായതോടെ വിജയിയെ കണ്ടെത്താന്‍ മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യനായ ശേഷം ഗുകേഷ് ഇതാദ്യമായി കളിച്ച ടൂര്‍ണ്ണമെന്‍റായിരുന്നു ടാറ്റാ സ്റ്റീല്‍ ചെസ്സ്. ലോക ചെസ് ചാമ്പ്യനായ
ജോർജ് കുര്യന്‍ കേരളത്തെക്കുറിച്ചു നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല
കേന്ദ്രമന്ത്രി ജോർജ് കുര്യന്‍ കേരളത്തെക്കുറിച്ചു നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി ഉണ്ടായപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ വാങ്ങി നൽകും എന്നാണ്. എന്നാൽ അദ്ദേഹത്തിന്‍റേത് തെറ്റായ സമീപനം ആണ്. പ്രസ്‌താവന പിൻവലിച്ച് മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കേരളത്തിന് അർഹതയില്ല എന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം ദൗർഭാഗ്യകരമായി പോയി. കേരളത്തിൽ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമ്പോൾ
ഇറക്കുമതി തീരുവ: തിരിച്ചടിക്കാനൊരുങ്ങി കാനഡയും മെക്‌സിക്കോയും
ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിൻ്റെ തീരുമാനത്തോട് തിരിച്ചടിക്കാന്‍ മെക്‌സിക്കോയും കാനഡയും തീരുമാനിച്ചതോടെ വ്യാപാരയുദ്ധത്തിനു കളമൊരുങ്ങുന്നു. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയന്‍ ഡോളറിൻ്റെ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നു കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളില്‍ മറ്റു ഉല്‍പന്നങ്ങള്‍ക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കന്‍ ബിയര്‍, വൈന്‍,
ദേശീയ ഗെയിംസ്: വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിലെ വനിതാ വോളിബോളിൽ കേരളത്തിനു സ്വർണം. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ തമിഴ്‌നാടിനെ കീഴടക്കിയാണ് കേരളം ആറാം സ്വർണം വിജയിച്ചത്. 3-2നാണ് കേരളത്തിൻ്റെ വിജയം. സ്കോർ- 25-19, 22-25, 22-25, 25-14, 15-7. മത്സരത്തിൻ്റെ ആദ്യ സെറ്റ് കേരളം സ്വന്തമാക്കിയപ്പോൾ, രണ്ടും മൂന്നും സെറ്റുകൾ പിടിച്ചെടുത്താണ് തമിഴ്‌നാട് മത്സരത്തിലേക്കു തിരിച്ചെത്തിയത്. നാലാം സെറ്റിൽ കേരളം മുന്നിലെത്തിയതോടെ അഞ്ചാം സെറ്റിൽ പോരാട്ടം കടുത്തു. ഒടുവിൽ തമിഴ്നാടിനെ വീഴ്ത്തി കേരളം
തെലങ്കാനയില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷം; എംഎല്‍എയുടെ ഫാം ഹൗസില്‍ രഹസ്യയോഗം
ഗണ്ടിപേട്ടയിലുള്ള അനിരുദ്ധ് റെഡ്ഡി എംഎല്‍എയുടെ ഫാം ഹൗസില്‍ 10 പാര്‍ട്ടി എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. കോൺട്രാക്ടർമാരുടെ ബില്ലുകൾ പാസാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിർപ്പാണ് എംഎൽഎമാരുടെ രഹസ്യയോഗത്തിനു പിന്നിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴാണ് പുത്തൻ രാഷ്ട്രീയ സംഭവവികാസം.മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎൽഎമാരുടെ പരാതികൾ ഉടൻ പരിഹരിക്കണമെന്ന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും ഹൈക്കമാൻഡിൻ്റെ നിർദേശം
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ; എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്‌എസ് ആസ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരും ബഹുമാനിക്കുന്ന നായർ സമുദായത്തിലെ വ്യക്തിയായതുകൊണ്ടാണ് ചെന്നിത്തലയെ എൻഎസ്എസ് ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ചതെന്നും മുന്നേ എടുത്ത രാഷ്ട്രീയ നിലപാട് തെറ്റാണെന്ന് മാനസിലായെന്നും അതിനാൽ ചെന്നിത്തല മാത്രമാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന അഭിപ്രായമില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. രമേശ് ചെന്നിത്തല മന്നം ജയന്തി ആഘോഷങ്ങളുടെ
ഉന്നതകുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂവെന്ന പ്രസ്താവന പിന്‍വലിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; എയിംസ് ആലപ്പുഴയ്ക്ക്
പിന്നോക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സുരേഷ് ഗോപി. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്‌താവന പിൻവലിക്കുന്നതായി അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞത് ഹൃദയത്തിൽ നിന്ന് വന്നതാണെന്നും നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപി വ്യക്തമാക്കി. മുന്നോക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നോക്കക്കാരെയും കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ആ ജോലി
വൃദ്ധ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ; മക്കൾ മാസത്തിൽ 10,000 രൂപ നൽകണം
വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ നിർണായക ഉത്തരവിറക്കി സബ് കളക്ടർ. വൃദ്ധദമ്പതികളുടെ മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നുപേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വെെര്യ
മുകേഷ് എംഎൽഎ ആയി തുടരും, പീഡനകേസില്‍ കുറ്റപത്രം ആയെങ്കിലും, കോടതി തീരുമാനം വരട്ടെയെന്ന് എം വി ഗോവിന്ദന്‍
നടിയുടെ പീഡന പരാതിയില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പി്ച്ചെങ്കിലും നടന്‍ മുകേഷിനെ സിപിഎം കൈവിടില്ല. മുകേഷിനെതിരെ ഡിജിറ്റില്‍ തെളിവുകളുണ്ടെന്നും നടിയുടെ ആരോപണം തെളിഞ്ഞുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വാട്സ് ആപ്പ് ചാറ്റുകളും ഇ മെയിലുകളും ആരോപണം ശരിവെക്കുന്നുവെന്നും കുറ്റപത്രിത്തിലുണ്ട്. എന്നാല്‍ മുകേഷ് എംഎൽഎ ആയി തുടരുമെന്നും കോടതി തീരുമാനം വരട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സർക്കാരും പാർട്ടിയും ശരിയായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ