മുകേഷ് എംഎൽഎയുടെ കേസ് കോടതിക്ക് മുന്നിലാണെന്നും കോടതിയുടെ നിലപാട് വന്ന ശേഷം മറ്റ് കാര്യങ്ങൾ നോക്കാമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് രാമകൃഷ്‌ണന്‍റെ പ്രതികരണം.

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി ഇന്നലെ എംഎൽഎ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. പ്രവർത്തകർ മുകേഷ് എംഎൽഎയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സർക്കാരായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബി ബി ഗോപകുമാർ പറഞ്ഞു.

Related Posts