അമേരിക്കൻ വ്യോമസേനയിൽ നിന്ന് അഞ്ച് C – 17 എയർക്രാഫ്റ്റ് കൂടി വാങ്ങാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നു
അമേരിക്കൻ വ്യോമസേനയിൽ നിന്ന് അഞ്ച് C – 17 ഗ്ലോബ്‌മാസ്റ്റർ III ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കൂടി വാങ്ങാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിടുന്നു. C – 17 ഗ്ലോബ്‌മാസ്റ്റർ III ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് II നിരവധി സവിശേഷതങ്ങൾ നിറഞ്ഞ എയർക്രാഫ്റ്റുകളിൽ ഒന്നാണ് ഇത്. സെെനികരെ വേഗത്തിൽ ദീർഘദൂരം എത്തിക്കാൻ ഈ എയർക്രാഫ്റ്റിന് കഴിയും.
2022ൽ ഈ വിമാനം അരുണാചൽ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന ലാൻഡ് ചെയ്തിരുന്നു. C-17 ഗ്ലോബ്മാസ്റ്റർ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാമത് അമേരിക്കയാണ്. 222 C – 17 ഗ്ലോബ്മാസ്റ്റർ അവരുടെ കൈവശമുണ്ട്. നിലവിൽ ഇന്ത്യയിൽ C – 17 ഗ്ലോബ്‌മാസ്റ്റർ 11 എണ്ണം ഉണ്ട്.
സൈനിക ഓപ്പറേഷനുകൾക്കും ദുരന്തനിവാരണ ദൗത്യങ്ങൾക്കും ഒരുപോലെ 5 C – 17 ഉപയോഗിക്കാൻ കഴിയും. ഇന്ത്യ വ്യോമസേന ദീർഘ നാളായി റഷ്യൻ നിർമിത 11-76 എയർക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. ഇത് 2035 ഓടെ പിൻവലിക്കും. കൂടാതെ ഇതിൻ്റെ പ്രവർത്തന ചെലവ് വളരെ കൂടുതലാണ്. ഇത് ഇന്ത്യൻ വ്യോമസേവയിൽ C – 17ൻ്റെ ആവശ്യകത കൂട്ടുന്നു.
C – 17 വിമാനത്തിലൂടെ ചരക്കുകൾ വേഗത്തിൽ എത്തിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ C – 17 ഒരേസമയം 77 ടൺ ചരക്ക് വരെ കൊണ്ടുപോകാൻ സാധിക്കും. സൈന്യകരെയും ടാങ്ക്, ഹെലികോപ്‌ടർ തുടങ്ങിയ യുദ്ധ സാമഗ്രികളെയും ഒരേസമയം ഈ വിമാനത്തിന് വഹിക്കാൻ കഴിയും. ലോകം മുഴുവനുള്ള പല ഓപ്പറേഷനിലും C – 17 തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ടായിരുന്നു.