വികസിത ഭാരതത്തിന് അടിത്തറപാകുന്ന ബജറ്റ് സമസ്ത മേഖലയ്‌ക്കും പ്രതീക്ഷയും ഉണര്‍വും നല്കുന്നതാണെന്ന് ഡോ. പി.ടി. ഉഷ എംപി. ഖേലോ ഇന്ത്യക്ക് ആയിരം കോടി രൂപയും യുവജനകാര്യ, കായിക വകുപ്പിന് 3,794.30 കോടി രൂപയും അനുവദിച്ചതിലൂടെ കായിക മേഖലയ്‌ക്കും യുവാക്കള്‍ക്കും അവരുടെ കായിക സ്വപ്‌നങ്ങള്‍ക്കും ഊര്‍ജ്ജമേകിയതായും പി.ടി. ഉഷ എംപി പ്രസ്താവനയില്‍ പറഞ്ഞു.

താഴെ തട്ടില്‍ നിന്നുള്ള കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1000 കോടി അനുവദിച്ചത്. കായിക താരങ്ങള്‍ക്കായി 351.98 കോടി രൂപ അധികം നീക്കിവച്ചതായും നിര്‍മല സീതാരാമന്‍ പറഞ്ഞു. 2024-25 ലെ 800 കോടി രൂപയുടെ ഗ്രാൻ്റിനേക്കാള്‍ 200 കോടി കൂടുതലാണിത്.

യുവജനകാര്യ, കായിക മന്ത്രാലയത്തിന് 3,794.30 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. ഇത് യുവജന കേന്ദ്രീകൃത വികസന സംരംഭങ്ങള്‍ വികസിപ്പിക്കുകയും കായിക അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പുതിയ തലമുറയിലെ കായികതാരങ്ങളെ ശാക്തീകരിക്കുകയും ചെയ്യുമെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ എക്സില്‍ കുറിച്ചിരുന്നു.

Related Posts