അണ്ടർ 19 വനിതാ ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ട്വൻ്റി 20 കീരിടം നിലനിർത്തിയത്. ക്വലാലംപൂർ, ബയുമാസ് ഓവലിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടക്കുകയായിരുന്നു. സനിക ചാൽകെ (26) ഗൊങ്കടി തൃഷ (44), എന്നിവറായിരുന്നു ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 36 റൺസ് നേടിയ ശേഷം കമാലിനി (8) മടങ്ങി. എന്നാൽ ആദ്യ വിക്കറ്റ് നഷ്ടമൊന്നും ഇന്ത്യയുടെ വിജയത്തെ ബാധിച്ചില്ല. തൃഷ – പാൽകെ സഖ്യം 48 റൺസ് നേടി ടീമിനെ വിജയത്തിൽ എത്തിച്ചു. എട്ട് ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു തൃഷയുടെ ഇന്നിംഗ്സ്. പാൽക്കെ നാല് ബൗണ്ടറികളും നേടി.
നാല് ഓവറിൽ ആറ് റൺസ് മാത്രം വിട്ടുനൽകിയാണ് പരുണിക സിസോദിയ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി 23 റൺസെടുത്ത മീകെ വാൻ വുസ്റ്റ് ആണ് ടോപ് സ്കോറർ. നാലാം ഓവറിൻ്റെ അവസാന പന്തിൽ ജെമ്മ ബോത്ത 16 റൺസ് എടുത്തശേഷം പുറത്തായി.