താമരശ്ശേരിയിൽ ലഹരിക്കടിമയായ 24 കാരൻ മാതാവിനെ വെട്ടിക്കൊന്നു
കോഴിക്കോട് താമരശ്ശേരിയിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈയാണ് (50) ആണ് മരിച്ചത്. ആക്രമണത്തിനുശേഷം വീടിനുള്ളിൽ ഒളിവിൽപ്പോയ ആഷിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. മസ്‌തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഷക്കീലയുടെ വീട്ടിലെത്തിയാണ് ആഷിക് സുബൈദയെ വെട്ടി കൊല്ലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അയൽവീട്ടിൽ നിന്നും കൊടുവാൾ വാങ്ങിയാണ് ആഷിക് ആക്രമണം നടത്തിയത്. കഴുത്ത് അറ്റനിലയിൽ അയൽക്കാരാണ്
എന്‍ എം വിജയൻ്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അടക്കം മൂന്ന് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം
വയനാട് ഡി സി സി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നി കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; രണ്ട് ലക്ഷം രൂപ പിഴ
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നബീസയുടെ പേരക്കുട്ടി കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ വീട്ടിൽ ബഷീർ (33), ഭാര്യ കണ്ടമംഗലം സ്വദേശി ഫസീല (27) എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടിൽ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷം നോമ്പുകഞ്ഞിയിൽ കലർത്തി കൊലപ്പെടുത്തിയതാണ് കേസ്. കേസിൽ ഒന്നാം പ്രതി ബഷീർ ഉം രണ്ടാം പ്രതി ഫസീലയുമാണ്. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ,
ഹണി റോസ് വിമർശനത്തിന് അതീതയല്ല. പുരുഷ കമ്മീഷനു വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഈശ്വർ
ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ്. ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് MLA മാരെ
കോളേജിനെടുത്ത സ്ഥലത്തു മദ്യനിർമ്മാണം; ഒരു കമ്പനിക്ക് മാത്രം ടെൻഡർ വിളിക്കാതെ അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം; വി.ഡി സതീശൻ.
രണ്ടുവർഷം മുന്നെ തന്നെ സ്ഥലത്ത് ഒയാസിസ് കമ്പനി പ്രവർത്തനം തുടങ്ങിയതാണ്. അന്നുമുതലേ എക്സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നു. ഒരു കമ്പനിക്ക് മാത്രം ടെൻഡർ വിളിക്കാതെ അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. മദ്യനയക്കേസിൽ ആരോപണവിധേയരായ ഡൽഹി കമ്പനിയാണ് ഒയാസിസ്. കേസിൽ ഇതിൻ്റെ ആളുകളെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മാത്രല്ല കമ്പനിയുടെ പ്ലാന്റിനെതിരേ ജലചൂഷണത്തിൻ്റെ പേരിൽ പഞ്ചാബിൽ വലിയ സമരം നടക്കുകയാണ്. ഭൂഗർഭ ജലം നാല്
എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്‌മി പാർട്ടി; തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ വാഗ്ദാനങ്ങൾ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ വാഗ്ദാനവുമായി ആം ആദ്‌മി പാർട്ടി. എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന, 60 വയസ് മുതൽ മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ , ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ 13 വയസ്സുള്ള വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ
അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ 13 വയസ്സുള്ള വിദ്യാർഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്സിയിലുള്ള ഒരു എലമെൻ്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരൻ (28) ആണ് അറസ്റ്റിലായത്. 2016 മുതൽ 2020 വരെയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വിദ്യാർഥിയുമായുള്ള ലൈംഗിക ബന്ധത്തിൽ അധ്യാപിക ഒരു കുഞ്ഞിനും ജന്മം നൽകിയിരുന്നു. നിലവിൽ 19-വയസ്സുകാരനായ വിദ്യാർഥിയുടെ വീട്ടുകാരും അധ്യാപികയും കുറേ നാളത്തെ അടുപ്പമുണ്ടായിരുന്നു. വിദ്യാർഥിയെയും വിദ്യാർഥിയുടെ രണ്ട്
ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും; 45 ശതമാനം വർധനയ്ക്ക് സാധ്യത
ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനങ്ങളുടെ നട്ടെല്ലായ ബെംഗളൂരു മെട്രോയിൽ ടിക്കറ്റ് നിരക്ക് ഉയരും. ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ജനുവരി 20 മുതൽ നിരക്ക് പ്രാബല്യത്തിൽ 40 മുതൽ 45 ശതമാനം വരെ വർധനയ്ക്കാണ് സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ബാംഗളൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് അംഗീകരിച്ചാൽ പുതിയ നിരക്ക് നിലവിൽ വരും. ദീർഘദൂര യാത്രക്കാരെയാകും പുതിയ ടിക്കറ്റ് നിരക്ക്
ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്ട് ഒപ്പ് ആർ. ബാലകൃഷ്ണപിള്ളയുടേത്
വിൽപത്രത്തിലെ ഒപ്പ് സംബന്ധിച്ച തർക്കത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറൻസിക് റിപ്പോർട്ട്. മന്ത്രി കെ.ബി. ഗണേഷ് കുമാറും സഹോദരി ഉഷാ മോഹൻദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തർക്കമാണ് കേസായിരുന്നത്. പിതാവ് ആയ ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കൾ കെ.ബി. ഗണേഷ് കുമാറിൻ്റെ പേരിൽ നൽകിയിരുന്നു. ഈ വിൽപത്രത്തിലെ ആർ. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്ന സഹോദരി ഉഷാ മോഹൻദാസിൻ്റെ വാദം തെറ്റാണെന്ന് കണ്ടെത്തി വിൽപത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന്
ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച; കോടതിയിൽ ഗ്രീഷ്മയുടെ കത്ത്,
കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചയിലേക്ക് മാറ്റി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചതെങ്കിലും കോടതി മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. കോടതിയിലെ ശക്തമായ വാദപ്രതിവാദത്തിൽ ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ സ്വഭാവമാണെന്നും ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒരു ചെറുപ്പക്കാരൻ്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നും ഇങ്ങനെയുള്ള ഈ അപൂർവ്വമായ കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൃത്യം നടപ്പാക്കിയത്.