മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ തൂക്കിക്കൊല്ലാൻ വിധിച്ചാലും കോടതി വിധിയെ സ്വാഗതം ചെയ്യുമെന്ന് മാതാവ് മാലതി റോയ്
കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയിൽ പ്രതികരണവുമായി അയാളുടെ മാതാവ് മാലതി റോയ്. കഴിഞ്ഞ ദിവസമാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കൊൽക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്‌ച വിധിക്കാനിരിക്കെയാണ് പ്രതിയുടെ മാതാവ് മാലതി റോയിയുടെ പ്രതികരണം. സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ
വിവാദങ്ങള്‍ക്കിടെ ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം; സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികളും നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുമാണ് പ്രധാന അജണ്ട
വിവാദങ്ങള്‍ക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. സര്‍ക്കാരിനെതിരായ തുടര്‍ സമര പരിപാടികളും നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുമാണ് പ്രധാന അജണ്ട എന്നാൽ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാകും കൂടുതല്‍ ചര്‍ച്ചയാവുക. ജനുവരി 12ന് ചേരാനിരുന്ന രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് ചേരുന്നത്നേതാക്കന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അവസാനം നിമിഷം മാറ്റിയ രാഷ്ട്രീയ കാര്യസമിതി യോഗമാണ് ഇന്ന് ചേരുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും തമ്മിലുള്ള തര്‍ക്കമായിരുന്നു അവസാന
നഗരമദ്ധ്യത്തിൽ തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം നഗരമദ്ധ്യത്തിൽ തമ്പാനൂരിലെ ഹോട്ടലിൽ സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ കോന്തിബാ ബാവെ, ജേഷ്ഠനായ മുക്താ കോന്തിബാ ബാവെ, എന്നിവരുടെ മൃതദേഹങ്ങളാണ് ഹോട്ടലിൽ ഇന്നുരാവിലെ കണ്ടെത്തിയത്. കോന്തിബാ ബാവെയെ തൂങ്ങിമരിച്ച നിലയിലും മുക്താ കോന്തിബാ ബാവെയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ വെളിയാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഭിന്നശേഷിക്കാരിയായ മുക്താ കോന്തിബാ ബാവെയുടെ
പാലക്കാട് ജില്ലയിൽ പുതിയ മദ്യക്കമ്പനിക്ക് വെള്ളം സര്‍ക്കാര്‍ തന്നെ നല്‍കും
ജനകീയ സമരത്തെത്തുടര്‍ന്ന് കോളക്കമ്പനി പൂട്ടിയ പാലക്കാട് ജില്ലയിൽ പുതുതായി അനുമതി നൽകിയ മദ്യക്കമ്പനിക്ക് സർക്കാർ തന്നെ വെള്ളവും നൽകും. കമ്പനിക്ക് ആവശ്യമായ മുഴുവൻ ജലവും നൽകാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പദ്ധതിക്കുള്ള ശുപാർശയിൽ എക്സൈസ് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഇതടക്കം ഉൾപ്പെടുന്നതാണ് സർക്കാർ ഉത്തരവ്. മദ്യനിർമാണത്തിന് ഒയാസിസ് കൊമേഴ്‌സ്യൽ എന്ന കമ്പനിക്കാണ് അനുമതി നൽകിയത്. കമ്പനി നൽകിയ പദ്ധതിരേഖയിൽ ഭൂഗർഭജലം ആവശ്യമില്ലെന്ന് ഉണ്ട്. മഴവെള്ളം സംഭരിക്കാനും പദ്ധതിയുണ്ട്. കമ്പനിക്ക് പാലക്കാട് കിൻഫ്രപാർക്കിൽ ജല അതോറിറ്റി
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ഇന്ത്യയിലെത്തിയ ശേഷം പേരുമാറ്റിയ ബംഗ്ലാദേശ് പൗരൻ
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് പൗരനെന്ന് സംശയമുണ്ടെന്ന് ഡി.സി.പി ദീക്ഷിത് ഗെദാം. കേസിലെ പ്രതി വിജയ് ദാസ് എന്ന പേരു മാറ്റി ഇന്ത്യയില് ഇയാൾ കഴിഞ്ഞിരുന്ന 30 കാരനായ മുഹമ്മദ് ഷറഫുൽ ഇസ്‌ലാം ഷഹസാദാണ് എന്നാൽ, പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. ഇയാൾ ജോലി ചെയ്തിരുന്നത് ഹൗസ്കീപ്പിങ് കമ്പനിയിലാണ്. മുഹമ്മദ് ഇല്യാസ്, ബിജോയ് ദാസ്, വിജയ് ദാസ് തുടങ്ങിയ പേരുകൾ മാറ്റിയാണ്
വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരായി കര്‍ണാടക
വിജയ് ഹസാരെ ട്രോഫി 2024-25 ഏകദിന ക്രിക്കറ്റില്‍ കര്‍ണാടക ജേതാക്കള്‍. ഫൈനലില്‍ വിദര്‍ഭയെ 36 റണ്‍സിന് തോല്‍പ്പിച്ചു. അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെ ട്രോഫി നേടുന്നത്. രവിചന്ദ്രന്‍ പ്ലെയര്‍ ഓഫ് ദി ഫൈനല്‍ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. ടൂര്‍ണമെന്റിലുടനീളം കിടിലന്‍ പ്രകടനം കാഴ്ചവച്ച വിദര്‍ഭയുടെ ക്യാപ്റ്റന്‍ കരുണ്‍ നായര്‍ ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ്
റഷ്യയില്‍ യുദ്ധത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ്, തൃശുര്‍ സ്വദേശി സിബി എന്നിവരെ വടക്കാഞ്ചേരി പൊലീസാണ് പൊലീസാണ് അറസ്റ്റ് ചെയ്തത്. വഞ്ചന, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന 12 ഇന്ത്യക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 126
എയ്‌റോ ഇന്ത്യ ഫെബ്രുവരി 10 മുതൽ; ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണ വിൽപന എന്നിവയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി
ഫെബ്രുവരി 10 മുതൽ നടക്കുന്ന എയ്‌റോ ഇന്ത്യ 2025ന് മുന്നോടിയായുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളുടെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷൻ പരിസരത്ത് ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണ വിൽപന, ക്രെയിൻ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിയന്ത്രണം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി. എയർബേസിൻ്റെ 13 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മാംസ-മത്സ്യ സ്റ്റാളുകളും നോൺ-വെജിറ്റേറിയൻ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും 2025 ജനുവരി
ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്
ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. സാങ്കേതികരംഗത്ത് തൊഴിലുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം മൈക്രോസോഫ്റ്റിൽ നൈപുണ്യ വൈദഗ്ദ്ധ്യമുള്ള യുവജനങ്ങൾക്ക് അവസരം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.അടുത്ത 5 വർഷത്തിനിടയിൽ ഒരുകോടി ഇന്ത്യയ്‌ക്കാർക്ക് നിർമ്മിതബുദ്ധിയിലും ക്ലൗഡ് കംപ്യൂട്ടിംഗിലും മൈക്രോസോഫ്റ്റ് പരിശീലനം നൽകും. ലോകമൊട്ടാകെ ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ്, ഇന്ത്യയിൽ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. മൈക്രോസോഫ്റ്റിൽ രണ്ടുലക്ഷത്തിലേറെ ജീവനക്കാരുള്ളതിൽ ഏകദേശം 20,000 പേർ ഇന്ത്യക്കാരാണ്. തൊഴിലിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്
ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് ജനുവരി 24ന് തിയേറ്ററിൽ
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന മമ്മൂട്ടി നായകനായി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് ജനുവരി 24ന് തിയേറ്ററിൽ. വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ധിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഡോ.സൂരജ് രാജൻ, ഡോ.നീരജ് രാജൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.