ഇന്ത്യയിൽ 300 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക്ക് ഭീമൻ മൈക്രോസോഫ്റ്റ്. സാങ്കേതികരംഗത്ത് തൊഴിലുകൾ വർദ്ധിപ്പിക്കുന്നതിനൊപ്പം മൈക്രോസോഫ്റ്റിൽ നൈപുണ്യ വൈദഗ്ദ്ധ്യമുള്ള യുവജനങ്ങൾക്ക് അവസരം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു.അടുത്ത 5 വർഷത്തിനിടയിൽ ഒരുകോടി ഇന്ത്യയ്‌ക്കാർക്ക് നിർമ്മിതബുദ്ധിയിലും ക്ലൗഡ് കംപ്യൂട്ടിംഗിലും മൈക്രോസോഫ്റ്റ് പരിശീലനം നൽകും. ലോകമൊട്ടാകെ ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ്, ഇന്ത്യയിൽ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത്. മൈക്രോസോഫ്റ്റിൽ രണ്ടുലക്ഷത്തിലേറെ ജീവനക്കാരുള്ളതിൽ ഏകദേശം 20,000 പേർ ഇന്ത്യക്കാരാണ്.

തൊഴിലിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് ലോകത്താകെ ജീവനക്കാരെ കുറയ്ക്കുകയാണെങ്കിലും ഇന്ത്യയെ ബാധിക്കില്ലെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധികൾ അറിയിച്ചു. മൈക്രോസോഫ്റ്റ് സിഇഒ സത്യാ നാദല്ലയുടെ പ്രഖ്യാപനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.

Related Posts