തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ‘വേദനിലയം’ അടക്കമുള്ള വീടുകളും സ്വത്തുക്കളും ജപ്തി ചെയ്യാനൊരുങ്ങി ആദായ നികുതി വകുപ്പ്. ജപ്തി ചെയ്യുമെന്ന് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. നികുതി കുടിശിക ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് ജയയുടെ സഹോദര പുത്രിയും അനന്തരാവകാശിയുമായ ജെ. ദീപ നൽകിയ ഹർജി പരിഗണിക്കവേയാണിത്.
കുടിശികയും പലിശയും സഹിതം 20 കോടി രൂപ ദീപയും സഹോദരൻ ദീപക്കും ചേർന്ന് അടയ്ക്കണം. ഇതിനകം തന്നെ അവകാശികളിൽ ഒരാളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ദീപക് 1.17 കോടി രൂപ നൽകിയിട്ടുണ്ട്. 36 കോടി രൂപയായിരുന്നു നികുതിയായി ആദ്യം ഇരുവരിൽ നിന്നും ആവശ്യപ്പെട്ടിരുന്നത്.