യുവ നടി അഞ്ജു കൃഷ്ണ അടക്കം 8 പേർ ലഹരി വസ്തുക്കളുമായി ചെന്നൈയിൽ പിടിയിൽ. നടി അഞ്ജു കൃഷ്ണയെ കൂടാതെ യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, അൽവി ബിൻഷ, യശ്വന്ത്, ശ്രീരാം, തമിഴ് സിനിമകളിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിൻസി നിവേദ എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടിയത്. 7 ഗ്രാം കഞ്ചാവ്, 6 ഗ്രാം മെത്തഫിറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Related Posts