ഹൈദരാബാദിൽ വിവാഹം തീരുമാനിച്ച യുവാവിന് എയിഡ്സ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചു. പിന്നാലെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ രമണി എന്ന ആണ് ആത്മഹത്യ ചെയ്തത്.

മാർച്ച് 11നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ രമണിയുടെ ബന്ധു കൂടിയായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ പകയിൽ ആയിരുന്നു യുവാവ് യുവതിയുടെ മേൽ എച്ച്ഐവി ബാധിത രക്തം കുത്തിവച്ചത്. വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിന് പിന്നാലെ മനോഹർ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവയ്‌ക്കുകയായിരുന്നു.

രമണിയും മനോഹറും ബന്ധുക്കളാണ്. മാതാപിതാക്കൾ നേരത്തെ ഇവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്തു. മനോഹറിൻ്റെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണ്. അതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെയും പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു.

പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ യുവതി വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. സംഭവത്തിന് പിന്നാലെ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Related Posts