ചിക്കമംഗളൂരുവില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും.
ഉച്ചയ്ക് 1.30 ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ വെച്ച് മൃതദേഹം സംസ്‌കരിക്കും.
കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിൽ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.