ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് വി.ഡി സതീശൻ. മുഖ്യമന്ത്രിയായി ചുമതലപ്പെടുത്തിയ ശേഷം നടത്തിയ ആദ്യ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘തീർച്ചയായും വലിയ ഉത്തരാവാദിത്വമാണ് എന്നെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ എല്ലാവരുടെയും പിന്തുണ വേണം. ടീം യു.ഡി.എഫാണ് മഹത്തായ വിജയത്തിന് പിന്നിൽ. കെ.സി വേണുഗോപാൽ, രമേഷ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുടെ ഏകോപനമാണ് യു.ഡി.എഫിന് വലിയ വിജയം നേടാൻ സഹായിച്ചത്. ഇതിന് ഞാൻ ഇവരോട് നന്ദി പറയുകയാണ്.’ വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന് കേരളത്തിൻ്റെ വികസനത്തിന് ഉത്തരവാദിത്വമുണ്ടെന്നും അവരുടെ സഹകരണം ആവശ്യമാണെന്നും സതീശൻ പറഞ്ഞു.