ശ്രീ അയ്യപ്പ എജുക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് സിബിഎസ്ഇ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 9 പേർ ഡിസ്റ്റിങ്ഷനും 23 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
സയൻസ് സ്ട്രീമിൽ മഹേഷ് സി (91.4%), ശാലിനി മിശ്ര (81.8%), ദീപൻ കെ, വിസ്‌മയ ആർ (81.6%) എന്നിവരും
കൊമേഴ്‌സ് സ്ട്രീമിൽ പാർവതി മഹേഷ് (86.4%), കാവ്യ കെ പട്ടേൽ (83.6%), മേഘ പാണ്ഡെ (77.2%) എന്നിവരും ഉന്നത വിജയം നേടി.