വി.​ഡി. സ​തീ​ശ​ൻ കേരള മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തിൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മണിക്കാണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പം മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രും നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

മു​തി​ർ​ന്ന നേ​താ​ക്ക​ളും എം​എ​ൽ​എ​മാ​രും പ​റ​ഞ്ഞ അ​ഭി​പ്രാ​യം ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ൽ എ​ത്തി​ച്ചിട്ടുണ്ട്. നി​ര​വ​ധി പേ​രെ ഹൈ​ക്ക​മാ​ൻ​ഡും വി​ളി​പ്പി​ച്ച് അ​ഭി​പ്രാ​യം തേ​ടി​യെ​ന്നും ദീ​പാ​ദാ​സ് മു​ൻ​ഷി പറഞ്ഞു.

Related Posts