ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് അറസ്റ്റ് ചെയ്യും. റിമാൻഡിൽ ഉള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതി സമീപിക്കും. ആദ്യത്തെ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ, 14 ദിവസത്തേയ്ക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
അതേസമയം, സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. പോറ്റിയെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ശബരിമലയിൽ നിന്നും നഷ്ടമായ സ്വർണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്ഐടി നിഗമനം.