ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മ സാംസ്‌ക്കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ‘കൃഷ്ണാഞ്ജലി’ പുരസ്‌ക്കാരം പ്രശസ്ത നടന്‍ മധുവിന് സമ്മാനിക്കും. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയും 63 വര്‍ഷക്കാലത്തെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭവനകളെയും ആദരിച്ചു കൊണ്ടാണ് നടന്‍ മധുവിന് പുരസ്‌കാരം സമ്മാനിക്കുന്നത്.

മേയ് 9ന് 3 മണിക്ക് മധുവിൻ്റെ വസതിയിലെത്തി പുരസ്‌ക്കാരം സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡണ്ട് ഡോ.ജി.രാജ് മോഹന്‍, സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു. 15,000 രൂപയും ഫലകവും, പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം. മേയ് 10ന് എം.കൃഷ്ണന്‍ നായരുടെ 25-ാം ഓര്‍മ്മ വര്‍ഷത്തില്‍ ഭാരത് ഭവനില്‍ അദ്ദേഹത്തിൻ്റെ അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ സ്‌മ്മേളനം ഡോ.ജി.രാജ്‌മോഹൻ്റെ അധ്യക്ഷതയിൽ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ കെ.മധു ഉദ്ഘാടനം ചെയ്യും.

Related Posts