ത​മി​ഴിലെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നെ​തി​രെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​വു​മാ​യി ഗാ​യി​ക സ്വാ​ഗ​ത എ​സ്. കൃ​ഷ്ണ​ൻ. നി​ര​വ​ധി സ്ത്രീ​ക​ളെ ഇ​യാ​ൾ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നു പറഞ്ഞ സ്വാ​ഗ​ത ‘മ​ദ്രാ​സി​ലെ എ​പ്‌​സ്റ്റീ​ൻ’ എ​ന്നാ​ണ് ഇ​യാ​ളെ വി​ശേ​ഷി​പ്പി​ക്കുന്നത്. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ചാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് സ്വാ​ഗ​ത പ​റ​യു​ന്നു. ശ​ബ്ദം പു​റ​ത്തു​കേ​ൾ​ക്കാ​ത്ത മു​റി​യി​ൽ വെ​ച്ച് ഉ​പ​ദ്ര​വി​ക്കു​ക​യും ക്യാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​മി​ഴ് സി​നി​മയി​ൽ നി​ന്ന് ത​ന്നെ വി​ട്ടു​നി​ൽ​ക്കാ​ൻ ഈ ​സം​ഭ​വം കാ​ര​ണ​മാ​യ​താ​യി ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ്വാ​ഗ​ത പ​റ​ഞ്ഞു.

ഒ​ളി​ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ത​ന്നെ നി​ര​ന്ത​രം ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്തി​രു​ന്ന​താ​യും സ്വാ​ഗ​ത വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ൾ നിരവധി സ്ത്രീ​ക​ളോ​ട് ഇ​തേ രീ​തിയിലാ​ണ് പെരുമാറിയതെന്നും അ​വ​ർ ആ​രോ​പി​ച്ചു. നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ‘ഇ​സ്പേ​ഡ് രാ​ജാ​വു​വും ഇ​ദ​യ റാ​ണി​യും’, ‘ബാ​ച്ചി​ല​ർ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഗായികയാണ് സ്വാ​ഗ​ത. സ്വാ​ഗ​ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, നി​യ​മ​പ​ര​മാ​യി നീ​ങ്ങാ​ൻ ഉ​റ​ച്ചു​ത​ന്നെ​യാ​ണ് ഗാ​യി​ക.

Related Posts